You are Here : Home / USA News

ഐ.എന്‍.ഒ.സി കേരളാ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ രൂപികരണം: ഡോ. ജോസ്‌കാനാട്ട്‌ കണ്‍വീനര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 14, 2015 03:49 hrs UTC

ന്യൂയോര്‍ക്ക്‌: ഐ.എന്‍.ഒ.സി (കേരള ) നാഷണല്‍ ഭാരവാഹികളുടെ യോഗം ചെയര്‍മാന്‍ തോമസ്‌ റ്റി ഉമ്മന്റെ അധ്യക്ഷതയില്‍ ന്യൂയോര്‍ക്കില്‍ വച്ച്‌ ചേര്‍ന്ന്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ രൂപീകരണത്ത്‌തിനായി ഡോ. ജോസ്‌ കാനാട്ടിനെ കണ്‍വീനറായി തെരഞ്ഞെടുത്തു ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററിനു വിപുലമായ കമ്മറ്റി രൂപീകരിക്കുന്നതാണ്‌. ഇതിലേക്ക്‌ കോണ്‍ഗ്രസ്സ്‌ അനുഭാവമുള്ളവര്‍ മുന്നോട്ടുവരണമെന്ന്‌ തോമസ്‌ റ്റി ഉമ്മന്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ പ്രസിഡണ്ട്‌ ആര്‍ . ജയചന്ദ്രന്‍ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു സംസാരിച്ചു. ഐഎന്‍ഒസി നാഷണല്‍ ചെയര്‍മാന്‍ ജോര്‍ജ്‌ എബ്രഹാം സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി പ്രസംഗിച്ചു. മാറി വരുന്ന സാഹചര്യപത്തില്‍ വര്‍ഗീയത വളരുന്നതിനെ ചെറുക്കുവാന്‍ ജനാധിപത്യ മതേതര വിശ്വാസികള്‍ ഒന്നിക്കേണ്ടത്‌ അടിയന്തിരമായ ആവശ്യമാണെന്ന്‌ യോഗം വിലയിരുത്തി. യോഗത്തില്‍ ഐ എന്‍ ഓ സി ട്രഷറാര്‍ ജോസ്‌ ചാരുംമൂട്‌ , കേരള ചാപ്‌റ്റര്‍ ജനറല്‍ സെക്രട്ടറി യു എ നസീര്‍, ട്രഷറര്‍ ജോസ്‌ തെക്കേടം, വൈസ്‌ പ്രസിഡന്റ്‌ മോനിച്ചന്‍ സ്റ്റാറ്റന്‍ ഐലണ്ട്‌ , നാഷണല്‍ കമ്മറ്റിയംഗം വര്‍ഗീസ്‌ തെക്കേക്കര, ലീഗല്‍ അഡ്‌ വൈസര്‍ അഡ്വ വിനോദ്‌ കേയാര്‍ക്കെ എന്നിവരും പങ്കെടുത്തു സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.