You are Here : Home / USA News

ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം കൊളംബസില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 14, 2015 03:51 hrs UTC

ഒഹായോ: ദൈവ വചനത്തിന്റെ അഗ്നി അഭിഷേകമായി മനുഷ്യമനസുകളിലേക്ക്‌ പകര്‍ന്നു നല്‍കി ദൈവമഹത്വം ഏവര്‍ക്കും അനുഭവവേദ്യമാക്കി തീര്‍ക്കുന്ന ആത്മീയ നിറവിന്റെ വചനപ്രഘോഷകന്‍ റവ.ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ (സെഹിയോന്‍ ധ്യാനകേന്ദ്രം, അട്ടപ്പാടി) നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ഓഗസ്റ്റ്‌ 13 മുതല്‍ 16 വരെ (താമസിച്ചു കൂടുന്ന ധ്യാനം) ഒഹായോയിലെ കൊളംബസില്‍ വച്ചു നടത്തുന്നു. നാലു ദിവസത്തെ ധ്യാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ അത്ഭുതകരമായ ആത്മീയ ശക്തിയാല്‍ അഭിഷേകം ചെയ്യപ്പെട്ട ഈ കാലഘട്ടത്തിന്റെ പ്രവാചകനായ റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും, ദൈവ വരപ്രസാദങ്ങളാല്‍ നിറയ്‌ക്കപ്പെട്ട റവ.ഫാ. സോജി ഓലിക്കലും, പ്രാര്‍ത്ഥനാരൂപിയാല്‍ നയിക്കപ്പെടുന്ന സെഹിയോന്‍ ധ്യാനകേന്ദ്ര ശുശ്രൂഷാ ടീമുമാണ്‌. ഓഗസ്റ്റ്‌ 13-ന്‌ വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ ആരംഭിക്കുന്ന ധ്യാനവും വചനശുശ്രൂഷയും 15-ന്‌ ഞായറാഴ്‌ച ഒരുമണിക്ക്‌ സമാപിക്കും. താമസിച്ചുള്ള അഭിഷേകാഗ്നി ധ്യാനം ക്രമീകരിച്ചിരിക്കുന്നത്‌ ഷെറാട്ടണ്‍ ഹോട്ടല്‍, കോളംബസ്‌ ക്യാപിറ്റോള്‍ സ്‌ക്വയര്‍, 75 ഈസ്റ്റ്‌ സ്റ്റേറ്റ്‌ സ്‌ട്രീറ്റ്‌ കൊളംബസ്‌, ഒഹായോ 43215 -ല്‍ വെച്ചാണ്‌. മുതിര്‍ന്നവര്‍ക്ക്‌ മലയാളത്തിലും, ചെറുപ്പക്കാര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇതേസമയം ഇംഗ്ലീഷിലും ധ്യാനം നടക്കും. ദിവസവും ജപമാലയോടെ ആരംഭിക്കുന്ന ഈ ധ്യാനത്തില്‍ ദിവ്യബലി, കുമ്പസാരം, സ്‌പിരിച്വല്‍ ഷെയറിംഗ്‌, വചനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവ പരിശുദ്ധാത്മാവിനാല്‍ ന.യിക്കപ്പെടുന്ന ഈ ധ്യാനത്തില്‍ നിന്നു ലഭിക്കും. ഷിക്കാഗോ രൂപത കുടുംബ നവീകരണ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന 2015-ല്‍ നടക്കുന്ന ഈ ധ്യാനം ഏവര്‍ക്കും വലിയ ആത്മീയ ഉണര്‍വ്വും ചൈതന്യവും പ്രദാനം ചെയ്യുമെന്ന്‌ കൊളംബസ്‌ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കാത്തലിക്‌ മിഷന്‍ വികാരി ഫാ. ജോ പാച്ചേരി സി.എം.ഐ അറിയിച്ചു. ധ്യാനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസഫ്‌ തോമസ്‌ (രജിസ്‌ട്രേഷന്‍) 614 619 8447, ഷീംഷാ മനോജ്‌ (രജിസ്‌ട്രേഷന്‍) 614 787 1401, ജില്‍സണ്‍ ജോസഫ്‌ (ട്രസ്റ്റി) 614 517 2810, റോയി ജോണ്‍ (ട്രസ്റ്റി) 956 832 2676. വെബ്‌: www.sehionusa.org ജോയി കുറ്റിയാനി (സെഹിയോന്‍ യു.എസ്‌.എ മീഡിയ) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.