You are Here : Home / USA News

മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍- ജൂലായ് 19 മുതല്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, July 14, 2015 10:09 hrs UTC

ഡാളസ് : മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജൂലായ് 19 മുതല്‍ 25 വാര്‍ഷീക സുവിശേഷ യോഗങ്ങള്‍ സംഘടിപ്പിക്കുന്നു.
ഡാളസ് ബ്രൂട്ടന്‍ റോഡിലുള്ള മാറാനാഥ ചര്‍ച്ചില്‍ ഞായര്‍ മുതല്‍ ശനിയാഴ്ച വരെ വൈകീട്ട് 6.45 മുതല്‍ 9.15 വരെയാണ് കണ്‍വന്‍ഷന്‍. യോഗങ്ങളില്‍ സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകരായ റവ.അബ്ദുള്‍ കരീം(സൗത്ത് ഇന്ത്യന്‍ അസംബ്ലീസ് ഓഫ് ഗോഡ് കര്‍ണ്ണാടക സുപ്രണ്ടിന്റ്), റവ.സെര്‍ജിയോ സ്‌ക്കറ്റാഗ്ലിനി(ഫ്‌ളോറിഡ), പാസ്റ്റര്‍ ബെഥേല്‍ പി. ജേക്കബ് (മാറാഥ ഫൗണ്ടര്‍ പ്രസിഡന്റ്), ഇവാ.ഫെലിക്‌സ് ഷിവാന്‍ഡയര്‍(ബോസ്റ്റണ്‍), റവ.മൈക്കിള്‍ മാത്യു(വാഷിംഗ്ടണ്‍), പാസ്റ്റര്‍ ജസ്റ്റിന്‍ ജേക്കബ് എന്നിവര്‍ വചന പ്രഘോഷണം നടത്തും. വാര്‍ഷീക കണ്‍വന്‍ഷനോടൊപ്പം വി.ബി.എസ്സും നടത്തപ്പെടും. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് വി.ബി.എസ്സ് ഏവരേയും യോഗങ്ങളിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 972 288 0482, 214 732 0806

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.