You are Here : Home / USA News

ശ്രീനാരായണഗുരു ഭാവി ലോകത്തിന്റെ പ്രവാചകന്‍: ബ്രഹ്മശ്രീ ഗുരുപ്രസാദ്‌ സ്വാമികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 15, 2015 02:17 hrs UTC

ഫീനിക്‌സ്‌: ശ്രീനാരായണഗുരു ദേവന്‍ ലോകത്തിനു നല്‍കിയ മഹിതദര്‍ശനം മാനവരാശിയുടെ സമഗ്ര ദര്‍ശനമാണ്‌. ആത്മീയ അടിത്തറയോടുകൂടി ഭൗതീക ജീവിതം നയിക്കുമ്പോള്‍ മാത്രമേ ജീവിതത്തിന്റെ ആത്യന്തീക ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ എന്ന്‌ ബ്രഹ്മശ്രീ ഗുരുപ്രസാദ്‌ സ്വാമികള്‍ പ്രസ്‌താവിച്ചു. ശിവഗിരി മഠത്തിന്റെ ഏക പോഷക സംഘടന ആയ ഗുരുധര്‍മപ്രചാരണ സഭ നോര്‍ത്ത്‌ അമേരിക്കയുടെ (GDPS) അരിസോണ വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം

വര്‍ത്തമാന കാലഘട്ടത്തില്‍ പുതുതലമുറ മോഡേണൈസേഷന്റെ പുറകെയുള്ള നെട്ടോട്ടത്തില്‍ ഭാരതത്തിന്റെ സനാതന മൂല്യങ്ങളെ വിസ്‌മരിക്കുന്ന കാഴ്‌ച കാണാം. ഇത്‌ ഉണ്ടാകാതിരിക്കാന്‍ ലോകനന്മയ്‌ക്കുവേണ്ടി ആയുസ്സും വപുസ്സും ബാലിയര്‍പ്പിച്ച ഗുരുദര്‍ശനം ജീവിതത്തില്‍ അനുഷ്‌ഠിക്കേണ്ടിയിരിക്കുന്നു എന്നും , ഈശ്വരാരാധന എല്ലാ വീടുകളിലും ഹൃദയത്തിലും എത്തണമെന്നും, മഠത്തിന്റെ ഏക പോഷക സംഘടനയായ ഗുരുധര്‍മപ്രചാരണ സഭയിലുടെ അതിന്റെ തനിമ വിട്ടുപോകാതെ ശിവഗിരി മഠം ,ഗുരുഭക്തരുടെ സഹകരണത്തോടെ കൊണ്ടുപോകുന്നു എന്നത്‌ ശ്രദ്ധേയമാണെന്നും സ്വാമി പറഞ്ഞു. ഈ മഹത്‌ സംരംഭം അമേരിക്കയില്‍ ആദ്യമായി തുടങ്ങിവച്ച എല്ലാ ഗുരുഭക്തര്‍ക്കും ആശംസകളും നേര്‍ന്നു .

ചടങ്ങില്‍ പ്രസിഡന്റ്‌ ഷാനവാസ്‌ കാട്ടൂര്‍ ,സെക്രട്ടറി ശ്രീനി പൊന്നച്ചന്‍ ,വൈസ്‌ പ്രസിഡന്റ്‌ വിജയ്‌ ദിവാകര്‍ ,ട്രഷറര്‍ ജോലാല്‍ , ജോയിന്റ്‌ സെക്രട്ടറി അരവിന്ദ്‌ പണിക്കര്‍ , ഡോക്ടര്‍ വിനയ്‌ പ്രഭാകര്‍ ,സുധാകരന്‍ കൃഷ്‌ണന്‍ , ബബി നടരാജന്‍ ,ശ്യം രാജ്‌ ,മാദൃവേദി ഭാരവാഹികളായ ഡോക്ടര്‍ ദീപ ,ഡോക്ടര്‍ ഝാന്‍സി ,അനിത, സരിത, സജിത, കല ,ശ്രീജ, രാമഭായ്‌, ദീപ്‌തി, ശോഭ തുടങ്ങിയവരും സംസാരിച്ചു .

ഗുരുദേവ സന്ദേശം അമേരിക്കന്‍ ഐക്യ നാടുകളുടെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിന്‌ ഗുരുധര്‍മപ്രചാരനസഭ യുണീറ്റുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ആരംഭിക്കുവാന്‍ താല്‍പര്യമുള്ളവര്‍ സഭാ പ്രസിഡന്റ്‌ ഷാനവാസ്‌ കാട്ടൂര്‍(480 5773009), സെക്രട്ടറി ശ്രീനി പൊന്നച്ചന്‍ (480 2743761) എന്നിവരുമായി ബന്ധപ്പെടുക. ശ്രീനി പൊന്നച്ചന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.