You are Here : Home / USA News

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫ്രന്‍സിന് ഉജ്ജ്വല തുടക്കം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, July 16, 2015 11:19 hrs UTC

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 29-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിന് പെന്‍സില്‍വാനിയ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ വെച്ച് അഭിവന്ദ്യ മെത്രാപോലീത്താമാരുടേയും, വൈദീകരുടേയും, വൈദീകരുടേയും, നൂറുകണക്കിന് വിശ്വാസികളുടേയും സാന്നിദ്ധ്യത്തില്‍ തുടക്കം കുറിച്ചു.
കാനഡയില്‍ നിന്നും അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ നൂറുകണക്കിന് വിശ്വാസികള്‍, 12 മണിയോടുകൂടി കോണ്‍ഫറന്‍സ് വേദിയിലേക്ക് എത്തി തുടങ്ങി. വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ചുള്ള, 'ഭദ്രാസന പള്ളി പ്രതിപുരുഷയോഗം' ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ അദ്ധ്യകഷതയില്‍ നടത്തപ്പെട്ടു.
കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ട അനുസരിച്ച് പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും, യുവജനങ്ങള്‍ക്കുമായി പ്രത്യേകം പ്രത്യേകം പ്രോഗ്രാമുകള്‍ യാമപ്രാര്‍ത്ഥനകള്‍, ഗാനശുശ്രൂഷകള്‍, ധ്യാനയോഗങ്ങള്‍, ചര്‍ച്ചാവേദികള്‍, വൈവിധ്യമാര്‍ന്ന കലാകായിക മത്സരങ്ങള്‍ എന്നിവയാല്‍ ക്രമീകരിച്ചിരിക്കുന്ന ഈ കുടുംബമേളക്ക് 18-ാം തീയ്യതി ശനിയാഴ്ച ഉച്ചയോടെ സമാപനമാകും.
ആത്മീയ വര്‍ദ്ധയോടൊപ്പം തന്നെ അംഗങ്ങളുടെ കലാകായിക അഭിരുചി പരിപോഷിപ്പിക്കുന്നതിനായി വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകളും ഒരുക്കിയിരിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക്, കീ ബോര്‍ഡില്‍, സംഗീതത്തിന്റെ മാന്ത്രികധ്വനി പടര്‍ന്ന് സംഗീത ലോകത്ത് അത്ഭുതം സൃഷ്ടിക്കുന്ന സംഗീത ആരാധകരെ ആസ്വാദനത്തിന്റെ പരമോന്നതിയിലെത്തിക്കുന്ന വാദ്യോപകരണ വിദഗ്ദന്‍ സ്റ്റീഫന്‍ ദേവസിയും, പ്രശസ്ത ഗായിക അഞ്ജു ജോസഫും ഒരുമിച്ചൊരുക്കുന്ന മെലഡി ഫോര്‍ ദി സോള്‍ എന്ന സംഗീത വിരുന്നും പ്രോഗ്രാമിനോടൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ചെണ്ട വാദ്യ മേളങ്ങളുടെ അകമ്പടിയോടെ, മുത്തുക്കുടകളുമേന്തി, കേരളീയ തനിമ വിളിച്ചറിയിക്കുന്ന വേഷവിധാനങ്ങളുമായി അടുക്കും ചിട്ടയുമായി നടത്തപ്പെടുന്ന വര്‍ണ്ണപകിട്ടാര്‍ന്ന ഘോഷയാത്ര പ്രോഗ്രാമിലെ തിളക്കമാര്‍ന്ന ഒരിനമായിരിക്കും. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.