You are Here : Home / USA News

ഋതുബഹാര്‍ ജഗദീഷ്‌നയിക്കുന്ന നൃത്തസംഗീത സ്‌റ്റേജ്‌ഷോ അമേരിക്കയില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, July 16, 2015 11:21 hrs UTC

സിനിമാരംഗത്തെ അതുല്യപ്രതിഭയും അമേരിക്കന്‍ ഐക്യനാടുകളില്‍ സുപരിചിതനുമായ ശ്രീ.ജഗദീഷിന്റെ നേതൃതത്തില്‍ അത്യന്തംപുതുമയാര്‍ന്ന നൃത്തസംഗീത സ്‌റ്റേജ്‌ഷോ സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 25 വരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും കാനഡയിലും അരങ്ങേറുന്നു.
പ്രശസ്ത സംവിധായകനും ഡോക്യുമെന്റിയനുമായ വിനോദ് മങ്കരസംവിധാനം ചെയ്യുന്ന ഈഷോയില്‍ ജഗദീഷിനൊപ്പം പതിനാറില്‍പരം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്നു.
സ്ത്രീപ്രകൃതിതന്നെയാണെന്ന കാഴ്ച്ചപ്പാടില്‍, സ്ത്രീയുടെ യാത്രയെന്നതു പ്രകൃതിയുടെ പരിവര്‍ത്തനങ്ങളായവസന്തം, ശിശിരം , വര്‍ഷം , ഹേമന്തംതുടങ്ങിയ ഋതുക്കളിലൂടെ പ്രണയം, വിരഹം, കോപം, കാത്തിരിപ്പ്എന്നിവ അതിമനോഹരമായി വേദിയില്‍ അവതരിപ്പിക്കപെടുകയാണ് . സംഗീതനൃത്തങ്ങളിലുടെ പ്രകൃതിയോടുത്തുള്ള ഈയാത്രയില്‍ ഉപകരണസംഗീതഫുഷന്‍ തമിഴ്, ഹിന്ദി, മലയാള സിനിമാ ഈണങ്ങള്‍ ഫോക്ക്. കഥക്, മോഹിനിയാട്ടം, ഫ്യുഷന്‍ എന്നിവ അതിനൂതനമായി സമന്യയിപ്പിച്ചിരിക്കുന്നു. ഈ ഷോയുടെ സംഗീതം പ്രശസ്ഥ ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംവിധായകനും ആയ പണ്ഡിറ്റ് രമേശ്‌നാരായണന്‍ നിര്‍വഹിക്കുന്നുവെന്നതുതന്നെ ഈ ഷോയുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.
താളവിദ്യാന്‍ പദ്മശ്രീ മട്ടന്നുര്‍ശങ്കരന്‍കുട്ടി, ശ്രീകരുണാമൂര്‍ത്തി തുടങ്ങിയവര്‍ക്കൊപ്പം നൃത്തകലക്ക്് വിസ്മയമാനം നല്‍കിയ സമുദ്രആര്‍ട്ട്‌സിലെ മധു&സജീവ് കോറിയോഗ്രാഫി നിര്‍വഹിക്കുന്നു എന്നുള്ളതും ഈഷോയുടെ പ്രത്യേകതയാണ്. നൃത്തവേദിയില്‍ രചനാനാരായണ്കുട്ടി, ആതിരശങ്കര്‍, അഞ്ജനഝാ എന്നിവരും ഒത്തുചേരുന്നു. പ്രകൃതിയുടെ വിവിധഭാവങ്ങളോട് അലിഞ്ഞുചേര്‍ന്നുള്ള ഈ യാത്രയില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന സുവര്‍ണാവസരം പാഴായി പോകാതിരിക്കാന്‍ ഏവരെയും ഈ ഷോയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.