You are Here : Home / USA News

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ കിക്ക്‌ഓഫ്‌ പ്രൗഢഗംഭീരമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 17, 2015 10:16 hrs UTC

ഷിക്കാഗോ: ഓഗസ്റ്റ്‌ 21-നു ഷിക്കാഗോ സീറോ മലബാര്‍ ചര്‍ച്ചിന്റെ ബാങ്ക്വറ്റ്‌ ഹാളില്‍ വെച്ചു നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ കേരളാ ചാപ്‌റ്ററിന്റെ നാഷണല്‍ കണ്‍വന്‍ഷന്‍ കിക്ക്‌ഓഫ്‌ മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ പ്രൊഫ. കെ.വി. തോമസ്‌ നിലവിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. ദീപിക ഡല്‍ഹി ബ്യൂറോ ചീഫ്‌ ജോര്‍ജ്‌ കള്ളിയവയില്‍ മുഖ്യാതിഥിയായിരുന്നു. ഐ.എന്‍.ഒ.സി ഷിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അധ്യക്ഷതവഹിച്ചു. ഐ.എന്‍.ഒ.സി നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ സ്വാഗതം ആശംസിച്ചു. നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനും ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ടോമി അംബേനാട്ട്‌ ആയിരുന്നു എം.സി. ഐ.എന്‍.ഒ.സി ഷിക്കാഗോ ചാപ്‌റ്റര്‍ ട്രഷറര്‍ ഡൊമിനിക്‌ തെക്കേത്തല, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോണ്‍സണ്‍ മാളിയേക്കല്‍, എന്നിവര്‍ പ്രൊഫ. കെ.വി. തോമസ്‌ എം.പിയേയും ജോര്‍ജ്‌ കള്ളിവയലിനേയും ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു.

 

അലന്‍ ചേന്നോത്ത്‌ അമേരിക്കന്‍ ദേശീയ ഗാനവും, സുബാഷ്‌ ജോര്‍ജ്‌ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും കണ്‍വന്‍ഷന്റെ ഒരുക്കങ്ങളെപ്പറ്റിയും വിശദീകരിച്ചു. മുഖ്യാതിഥി ജോര്‍ജ്‌ കള്ളിവയലില്‍ ഐ.എന്‍.ഒ.സിയ്‌ക്ക്‌ അമേരിക്കയിലുള്ള മലയാളി സമൂഹത്തിന്‌ ചെയ്യാവുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിവിരിച്ചു. സംഘടനയ്‌ക്ക്‌ എല്ലാവിധ സഹായ സഹകരണങ്ങളും നേരുകയുണ്ടായി. ഐ.എന്‍.ഒ.സിയ്‌ക്ക്‌ ആശംസകള്‍ അറിയിച്ചുകൊണ്ട്‌ ഗോപിയോ ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സണ്ണി കുലത്താക്കല്‍, കെയര്‍ ആന്‍ഡ്‌ ഷെയര്‍ പ്രസിഡന്റ്‌ ഡോ. ജോസ്‌ ആന്റണി പുത്തന്‍വീട്ടില്‍, കൊച്ചിന്‍ ക്ലബ്‌ പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗുരേദോ, ഐ.എന്‍.ഒ.സി റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ലൂയി ചിക്കാഗോ, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ അച്ചന്‍കുഞ്ഞ്‌ മാത്യു, ജോര്‍ജ്‌ മാത്യു, ഫോമാ നാഷണല്‍ കമ്മിറ്റി അംഗം ബിജി എടാട്ട്‌, കേരളാ കോണ്‍ഗ്രസിനുവേണ്ടി ജെയ്‌ബു കുളങ്ങര, എഫ്‌.ഐ.എയ്‌ക്കുവേണ്ടി അനില്‍കുമാര്‍ പിള്ള, ഐ.എന്‍.ഒ.സി അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോസഫ്‌ ചാണ്ടി, ജോര്‍ജ്‌ കോട്ടുപ്പള്ളി എ#്‌നിവര്‍ പ്രസംഗിച്ചു. കെ.വി. തോമസ്‌ തന്റെ മറുപടി പ്രസംഗത്തില്‍ ചിക്കാഗോ ഐ.എന്‍.ഒ.സിയുടെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയും, എല്ലാവിധ സഹകരണങ്ങളും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. കേരളത്തില്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്‌ത വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കുകയും, താന്‍ കൃഷിമന്ത്രിയായിരുന്ന കാലത്ത്‌ ഇന്ത്യയില്‍ നടപ്പാക്കിയ ഭക്ഷ്യസുരക്ഷയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കേരളത്തിന്റെ വികസനത്തിന്‌ ഏറ്റവും വലിയ തടസ്സമായി നില്‍ക്കുന്നത്‌ വീതിയുള്ള റോഡുകളുടെ കുറവും, കൂടുതല്‍ റോഢുകളും പാലങ്ങളുടെ നിര്‍മ്മാണത്തിലുള്ള കുറവുമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഗസ്റ്റ്‌ 21-ന്‌ നടത്തുന്ന ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന്റെ കണ്‍വന്‍ഷനും, അതിന്റെ ഭാരവാഹികളായ പ്രസിഡന്റ്‌ ജോബി ജോര്‍ജ്‌, വൈസ്‌ പ്രസിഡന്റ്‌ മാമ്മന്‍ സി. ജേക്കബ്‌, ട്രഷറര്‍ സജി ഏബ്രഹാം, സെക്രട്ടറി അനുപം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ഐ.എന്‍.ഒ.സി യു.എസ്‌.എ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റുമാരായ ചാക്കോട്ട്‌ രാധാകൃഷ്‌ണന്‍, കളത്തില്‍ വര്‍ഗീസ്‌ എന്നിവര്‍ക്ക്‌ എല്ലാവിധ വിജയാശംസകളും നേരുകയുണ്ടായി. കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷനും സ്‌പോണ്‍സര്‍ഷിപ്പും ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഔസേഫ്‌ തോമസ്‌ സി.പി.എയ്‌ക്ക്‌ നല്‍കി നിര്‍വഹിച്ചു. വിശാഖ്‌ ചെറിയാന്‍ ഡിസൈന്‍ ചെയ്‌ത ഫെയ്‌സ്‌ ബുക്ക്‌ പേജിന്റെ ഉദ്‌ഘാടനവും മുന്‍ കൃഷി മന്ത്രി നിര്‍വഹിക്കുകയുണ്ടായി. ഐ.എന്‍.ഒ.സി പബ്ലിക്‌ റിലേഷന്‍സ്‌ ഡയറക്‌ടര്‍ ജോണി വടക്കുംചേരിയുടെ നന്ദി പ്രസംഗത്തോടും ഡിന്നറോടുംകൂടി പരിപാടികള്‍ക്ക്‌ തിരശീല വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.