You are Here : Home / USA News

കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ മരിച്ച സാലിച്ചന്‍ ഔസേഫിന്റെ സംസ്‌കാരം തിങ്കളാഴ്‌ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 17, 2015 10:21 hrs UTC

സാന്‍ഫ്രാന്‍സിസ്‌കോ: കാലിഫോര്‍യയിലെ മാന്റേക്കാ (Manteca) സിറ്റിയില്‍ താമസിച്ചിരുന്ന സാലിച്ചന്‍ ഔസേഫ്‌ വടാച്ചിറ (50) ജൂലൈ 13-നു പുലര്‍ച്ചെ 4.30 (PST) ന്‌ വാഹനാപകടത്തില്‍ മരിച്ചു. രാവിലെ ജോലിക്കു പോകുന്ന വഴി സാലിച്ചന്‍ ഓടിച്ചിരുന്ന ഹോണ്ടാകാര്‍ ഒരു പിക്‌ അപ്പ്‌ വാനുമായി കൂട്ടിയിടിക്കുകയും അതിന്റെ ആഘാതത്തില്‍ സംഭവസ്ഥലത്തു വെച്ച്‌ തന്നെ മരണമടയുകയും ചെയ്‌തു. വൈക്കം വെച്ചൂര്‍ സ്വദേശിയായ സാലിച്ചന്‍ 2 വര്‍ഷം മുമ്പാണ്‌ കുടുംബസമേതം അമേരിക്കയില്‍ എത്തിയത്‌. ആലപ്പുഴ കണ്ണങ്കര സ്വദേശി സുനി ചെമ്മരപള്ളിലാണ്‌ ഭാര്യ. മക്കള്‍ മിന്റു (18), മാത്യു (14). സഹോദരിമാര്‍: ത്രേസ്യാമ്മ, കുഞ്ഞമ്മ, പെണ്ണമ്മ. പൊതുദര്‍ശനം ഞായറാഴ്‌ച (July 19) വൈകിട്ട്‌ 6 മുതല്‍ 8 വരെ Manteca P. L. Fry & Son Funeral Home ല്‍ വെച്ച്‌ നടത്തപ്പെടും. ശവസംസ്‌കാരം ജൂലൈ 20 തിങ്കളാഴ്‌ച രാവിലെ 10 ന്‌ Ripon St. Ptaric Catholic Church ല്‍ വെച്ച്‌ നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‌ക്ക്‌ ബന്ധപ്പെടുക. ജെയിംസ്‌ കുന്നത്തശ്ശേരില്‍ (209) 6128724 സെട്രല്‍ വാലി മലയാളി ആസോസിയേഷന്‍ (CVMA) സാലിച്ചന്റെ വേര്‌പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. CVMA പബ്ലിക്‌ റിലേഷന്‍ ഡയറക്ടര്‍ ടോം തരകന്‍ അറിയിച്ചതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.