You are Here : Home / USA News

ഫ്രെണ്ട്സ്‌ ഓഫ് ഗുരുവായൂരപ്പൻ ക്ഷേത്രം ബ്രാംറ്റണ്‍ കാൻസർ കെയർ കമ്മ്യുണിറ്റി വാക്ക് ജൂലായ്‌ 25 നു

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Friday, July 17, 2015 10:46 hrs UTC

ബ്രാംറ്റണ്‍:ഫ്രെണ്ട്സ്‌ ഓഫ് ഗുരുവായൂരപ്പൻ ക്ഷേത്രം ബ്രാംറ്റനുo ടെറി ഫോക്സ് ഫൌണ്ടേഷനും സംയുക്തമായി കാൻസർ കമ്യുണിറ്റി വാക്ക് സംഗടിപ്പിക്കുന്നു .ജൂലായ്‌ 25 ശനിയാഴ്ച 04 മുതൽ 14 വയസ്സുവരെ പ്രായത്തിലുള്ള കുട്ടികൾ ബ്രാംറ്റൻ ഡൌണ്‍ ടൌണിൽ 2 കിലോമീറ്റർ ടെറി ഫോക്സ് സന്ദേശങ്ങൾ ഏന്തിയ പ്ലകാർഡുകളുമായി റാലി നടത്തുന്നതാണ് ,തദവസരത്തിൽ കാൻസർ റീസേർച്ചനു വേണ്ടി ഡൊണേ ഷനുകളും സ്വീകരിക്കുന്നതാണ് .കുട്ടികൾക്ക് "ടി ഷര്ടു" വിതരണവും കൂടാതെ, റാലിക്ക് ശേഷം കേയജ് പാർകിൽ ചേരുന്ന യോഗത്തിൽ സര്ടിഫികറ്റ് വിതരണവും ,ലഘു ഭക്ഷണവും ഏർപെടുത്തിയിട്ടുണ്ട് .വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യുന്നതിനുള്ള സൌകര്യവും സംഗാടകർ ഒരുക്കിയിട്ടുണ്ട് .വളരെ ഏറെ തിരക്കേറിയ ടൌണിൽ ഇതുപോലെ ഒരു സംരംഭം വിജയിപ്പിക്കുന്നതിനായി റീമാക്സ്‌ റിയാലിറ്റിയുടെ ശ്രീ.മനോജ്‌ കരാത്ത അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ചെയ്തിട്ടുണ്ട് എന്നും സന്ഗാടകർ അറിയിച്ചു , സാമൂഹിക പ്രതിബധത ചെരിയകുട്ടികളിൽ വളര്ത്തി എടുക്കുന്നതിനു വേണ്ടിയുള്ള റാലി രാവിലെ 10 മണിമുതൽ 12 വരെ ആയിരിക്കും.റാലിയിൽ സംബന്ധിക്കാൻ താത്പര്യമുള്ള കുട്ടികളുടെ പേര് വിവരം താഴെ കാണുന്ന നമ്പറിൽ അറിയിക്കുവാൻ താത്പര്യ പെടുന്നു .ബാലു മേനോൻ : 519 241 4849 ജയശങ്കർ പിള്ള :647 985 5351

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.