You are Here : Home / USA News

സേവതോണ്‍ 2015 ജനപങ്കാളിത്തംകൊണ്ട്‌ ശ്രദ്ധേയമായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 18, 2015 10:50 hrs UTC

പി.പി. ചെറിയാന്‍

സണ്ണിവെയ്‌ല്‍ (കാലിഫോര്‍ണിയ): ജനങ്ങളില്‍ സേവന മനോഭാവം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ബേ ഏരിയയില്‍ ഇന്ത്യന്‍- അമേരിക്കന്‍ നോണ്‍ പ്രോഫിറ്റബിള്‍ സംഘടനകള്‍ സംയുക്തമായി സംഘടിപിച്ച `സേവതോണ്‍ 2015'-ല്‍ ഏകദേശം അയ്യായിരത്തോളം വോളണ്ടിയര്‍മാര്‍ പങ്കെടുത്തു. ജൂലൈ 12-ന്‌ ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ബെലാന്റ്‌ പാര്‍ക്കില്‍ നിന്നാണ്‌ നൂറ്റിപതനഞ്ചോളം സംഘടനകളില്‍ നിന്നുള്ള വാക്കേഴ്‌സും റണ്ണേഴ്‌സും പങ്കെടുത്ത `സേവതോണ്‍ 2015' -നു തുടക്കം കുറിച്ചത്‌. 84 വയസു പ്രായമുള്ളവര്‍ ഉള്‍പ്പടെ ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്ത `സേവതോണ്‍ 2015' വീക്ഷിക്കുന്നതിന്‌ റോഡിനിരുവശവും ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഞായ.റാഴ്‌ച രാവിലെ എത്തിച്ചേര്‍ന്ന വോളണ്ടിയര്‍മാര്‍ രുചികരമായ പാന്‍ പൂരി പ്രാതല്‍ കഴിച്ചാണ്‌ പരിപാടിയില്‍ പങ്കെടുത്തത്‌.

സേവതോണിന്റെ സമാപന ചടങ്ങില്‍ ഇന്ത്യന്‍ ഡാന്‍സ്‌ ഗ്രൂപ്പും മ്യൂസിക്‌ ഗ്രൂപ്പും ഒരുക്കിയ കലാപരിപാടികള്‍ ആസ്വദിച്ചാണ്‌ വോളണ്ടിയര്‍മാര്‍ പിരിഞ്ഞത്‌. വിവിധ തലങ്ങളില്‍ സമൂഹത്തില്‍ സ്‌തുത്യര്‍ഹമായ സേവനം കാഴ്‌ചവെച്ച ഇന്ത്യന്‍ അമേരിക്കന്‍ യുവാക്കളെ പ്രത്യേക ചടങ്ങില്‍ അവാര്‍ഡ്‌ നല്‍കി ആദരിച്ചു. സേവതോണ്‍ എക്‌സിക്യൂട്ടീവ്‌ ബോര്‍ഡാണ്‌ പരിപാടികള്‍#്‌കക്‌ നേതൃത്വം നല്‍കിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.