You are Here : Home / USA News

ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ സുവിശേഷ മഹായോഗം

Text Size  

Story Dated: Sunday, July 19, 2015 12:23 hrs UTC

ബിജു ചെറിയാന്‍

ന്യൂയോര്‍ക്ക്‌: ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 26 വരെ അമേരിക്കയിലേയും കാനഡയിലേയും വിവിധ കേന്ദ്രങ്ങളില്‍ വെച്ച്‌ സുവിശേഷ മഹായോഗങ്ങള്‍ നടത്തപ്പെടുന്നു. ജൂലൈ 19-ന്‌ ഞായറാഴ്‌ച വൈകുന്നേരം 6 മുതല്‍ 9 വരെ ന്യൂയോര്‍ക്കിലെ ന്യൂഹൈഡ്‌ പാര്‍ക്കിലുള്ള ഹില്‍സൈഡ്‌ യുണൈറ്റഡ്‌ മെതഡിസ്റ്റ്‌ ചര്‍ച്ചില്‍ വെച്ച്‌ നടത്തുന്ന യോഗത്തില്‍ പ്രമുഖ സുവിശേഷകരായ ഷൈജന്‍ ജോസഫ്‌ (ബെഡ്‌ഫോര്‍ഡ്‌, യു.കെ), ഡോ.ഐസക്‌ ജോണ്‍ എന്നിവര്‍ തിരുവചന ശുശ്രൂഷ നടത്തുന്നതാണ്‌. അനുഗ്രഹീതമായ ബൈബിള്‍ കണ്‍വന്‍ഷനിലേക്ക്‌ കര്‍തൃനാമത്തില്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സജി വര്‍ഗീസ്‌ (516 352 8179), ടി.സി. കുര്യന്‍ (347 806 1226), ഗ്രേയ്‌സ്‌ കുര്യാക്കോസ്‌ (646 331 7345), സജി ജോര്‍ജ്‌ (516 342 0030), രാജന്‍ മാത്യു (917 478 0462). ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.