You are Here : Home / USA News

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ആദിശങ്കരന്റെ പേരിടണം

Text Size  

Story Dated: Sunday, July 19, 2015 12:29 hrs UTC

ന്യുജേഴ്‌സി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് ആദി ശങ്കരന്റെ പേരിടണമെന്ന് ന്യുജേഴ്‌സിയില്‍ നടന്ന മലയാളി ഹിന്ദു സത്സംഗം ആവശ്യപ്പെട്ടു.

കേരളത്തിനു വെളിയില്‍ ഏറ്റവും പ്രശസ്തനായ മലയാളി ശങ്കരാചാര്യരാണ്. ഭാരതത്തിന്റെ ഏകതയ്ക്കും സംസ്‌ക്കാരത്തിനും ധര്‍മ്മത്തിനും അദ്ദേഹം നല്‍കിയ സംഭാവന വിലമതിക്കാനാകാത്തതാണ്. കൊച്ചി വിമാനത്താവളത്തിന് തൊട്ടടുത്താണ് ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി.

ഇതെല്ലാം പരിഗണിച്ച് വിമാനത്താവളത്തിന് ആദിശങ്കരന്റെ പേരിടണം- സത്‌സംഗ സമിതി നിര്‍ദ്ദേശിച്ചു. ഇതിനായി അമേരിക്കന്‍ മലയാളികളുടെ ഒപ്പുശേഖരണം നടത്താനും തീരുമാനമായി.

ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, ചിന്മയാ മിഷന്‍ ന്യുജേഴ്‌സി കേന്ദ്രം അധിപതി സ്വാമി സിദ്ധാനന്ദ, ഹീന്ദു സ്വയം സേവക് സംഘ് ദേശീയ കാര്യവാഹ് യെലോജി, ജന്മഭൂമി ന്യുസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, സപ്താഹാചാര്യന്‍ മണ്ണടി ഹരി, എച്ച് എസ് എസ് ഭാരവാഹികളായ മനോജ് കൈപ്പള്ളി, ഡോ ജയശ്രീ, ശിവദാസന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Photo:
അമേരിക്കയില്‍ പര്യടനം നടത്തുന്ന ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ന്യുജേഴ്‌സിയില്‍ മലയാളി ഹിന്ദു സത്സംഗം സ്വീകരണം നല്‍കിയപ്പോള്‍. സ്വാമി സിദ്ധാനന്ദ, പിശ്രീകുമാര്‍, മണ്ണടി ഹരി, മനോജ് കൈപ്പള്ളി, ഡോ ജയശ്രീ, ശിവദാസന്‍ നായര്‍ സമീപം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.