You are Here : Home / USA News

കലാം അനുസ്മരണ സമ്മേളനവും ഫോമാ കേരളാ കൺവെൻഷനും മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, July 31, 2015 10:20 hrs UTC

. തിരുവനന്തപുരം: ഇന്ത്യയുടെ വീര പുത്രൻ ഡോ: എ പി ജെ അബ്ദുൾ കലാമിന്റെ നിര്യാണത്തിൽ ലോകം ദുഖമാചരിക്കുംബോൾ, അദ്ദേഹത്തിന്റെ ഓർമ്മകളുടെ വീര്യം ഉൾക്കൊണ്ടു നോർത്ത്‌ അമേരിക്കയിലെ പ്രവാസി മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ്‌ മലയാളി അസ്സോസിയേഷൻ ഓഫ്‌ അമേരിക്കാസിന്റെ കേരളാ കൺവെൻഷൻ അദ്ദേഹത്തിന്റെ അനുസ്മരണ സമ്മേളനമാകുന്നു. ശ്രീ കലാം ഉയർത്തിപിടിച്ച മൂല്യങ്ങൾ ഉൾക്കൊണ്ടു കൊണ്ടു തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിലെ ശിശു വിഭാഗത്തിനു ഒരു കൺസൾട്ടിംഗ്‌ സെന്റർ പണിതു നൽകി കൊണ്ടു മാതൃകയാകുയാണു ഫോമാ. അതോടൊപ്പം പ്രവാസികളുടെ സ്വത്ത്‌ സംരക്ഷണത്തിന്നായുള്ള നിയമ പരിഷ്കരണത്തിനുള്ള മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്യുന്നു. 2015 ആഗസ്റ്റ്‌ ഒന്നാം തീയതി രാവിലെ 9 മണിക്കു തിരുവനന്തപുരം മാസ്കറ്റ്‌ ഹോട്ടലിൽ വച്ചു നടത്തപ്പെടുന്ന പരിപാടി ജോസ്‌ എബ്രഹാമിന്റെ സ്വാഗതത്തിനും ഫോമാ പ്രസിഡന്റ്‌ ആനന്ദൻ നിരവേലിന്റെ അധ്യക്ഷ പ്രസംഗത്തിനും ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്യും. തുടർന്നു ഡോ: ശശി തരൂർ എം പി, കലാം അനുസ്മരണ സന്ദേശം നൽകും. അതുനു ശേഷം അനുശോചനം സന്ദേശം ഷാജി എഡ്വേർഡ്‌ നൽകും. അതിനു ശേഷം മന്ത്രി കെ സി ജോസഫ്‌ അധ്യക്ഷനായി, പ്രവാസി സ്വത്ത്‌ സംരക്ഷണത്തിനേപറ്റിയുള്ള സെമിനാർ മന്ത്രി വി എസ്‌ ശിവകുമാർ ഉത്ഘാടനം ചെയ്യുകയും മുൻ അംബാസഡർ ടി പി ശ്രീനിവാസൻ ഫോമായുടെ സമ്മർ ടു കേരള എന്ന പ്രോജെക്ടിനെ കുറിച്ചു സംസാരിക്കും. ഈ പരിപാടികൾ കോ ഓർഡിനേറ്റ്‌ ചെയ്യുന്നത്‌ ബിജു തോമസ്‌ പന്തളമാണു. മുഖ്യ പ്രാസംഗികരായി തോമസ്‌ ഐസക്‌ എം എൽ എ, എം സി മായിൻ ഹാജി, ഈ എം നജീബ്‌ എന്നിവരും, ഡോ: ബീന വിജയൻ, അഡ്വ: സിസ്റ്റർ ജെസ്സി കുര്യൻ, ഡോ: ശ്രീധർ കാവിൽ സേവി മാത്യൂ, ഡോ: ജയ്പാൽ,ഡോ: സണ്ണി ലൂക്ക്‌, അഡ്വ: ജോസഫ്‌ ജോൺ എന്നിവർ പ്രബന്ധവും അവതരിപ്പിക്കും. ഉച്ച കഴിഞ്ഞു രണ്ടരയോടെ ഫോമാ ജോയിന്റ്‌ സെക്രട്ടറി ജൊഫ്രിൻ ജോസ്‌ കൃതഞ്ജതയോടെ രാവിലത്തെ സെഷൻ അവസാനിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.