You are Here : Home / USA News

ആവേശമായി മുഖ്യമന്ത്രിയുടെ പ്രസംഗം; പ്രവാസി കമ്മീഷന്‍ യാഥാര്‍ഥ്യത്തിലേക്ക്‌

Text Size  

Story Dated: Saturday, August 01, 2015 02:25 hrs UTC

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുനതിനായി പ്രവാസി കമ്മീഷന്‍ രൂപീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖാപനം സദസിനു ആവേശമായി. പ്രവാസിമലയാളികള്‍ നിരന്തരമായി ആവശ്യപ്പെട്ട പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായത്. പ്രവാസികളുടെ സ്വത്തുക്കള്‍ക്കുള്ള സംരക്ഷണവും ചുരുങ്ങിയ കാലത്തിനായി കേരളത്തിലെത്തുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ക്കും ഇതോടെ പരിഹാരമാകും.
വടക്കെ അമേരിക്കയിലെ മായാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളീസ് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ഫോമ) കേരളാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പ്രവാസി കമ്മീഷനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായും  പറഞ്ഞു. പ്രവാസികള്‍ കേരളത്തെ സംബന്ധിച്ചതോളം സാമ്പത്തിക സ്രോതസ് മാത്രമല്ല അതിനപ്പുറം കേരളത്തിന്റെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തുന്ന പ്രധാന ഘടകമാണ്. ഇന്നു കേരളത്തിലെ യുവാക്കളില്‍ വലിയൊരു മാറ്റം പ്രകടമാണ് . പുതിയ സംരംഭങ്ങള്‍ തുടങ്ങാനും തൊഴില്‍ കണ്ടെത്താനും അവര്‍ ആഗ്രഹിക്കുകയും മുന്നോട്ടുവരികയും ചെയ്യുന്നു.

കാര്‍ഷിക മേഖല ഉള്‍പ്പെടെ എല്ലാ മേഘലകളിലും പുതിയ സംരംഭങ്ങളുമായി യുവാക്കള്‍ മുന്നോട്ട് വരുന്നു. ഇതിന് അവര്‍ക്ക് പ്രേരണയും സ്വാധീനവും നല്‍കുന്നതില്‍ അവരുടെ പങ്ക് വളരെ വലുതാണ്‌. യുവാക്കളുടെ ഈ മനോഭാവമാറ്റം സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വന്‍ കുതിപ്പ് നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രവാസികള്‍ക്കായി പ്രത്യേക വകുപ്പും മന്ത്രിയെയും  നിശ്ചയിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.  കേരളത്തെ മാതൃകയാക്കിയാണ് പിന്നീട് കേന്ദ്രവും മറ്റുചില സംസ്ഥാനങ്ങളും മന്ത്രിയെ വച്ചത് . പ്രവാസികള്‍ക്ക് വോട്ടവകാശമെന്ന ആശയവും ആദ്യം മുന്നോട്ടു വച്ചത് കേരളമാണ്. മുഴുവന്‍ ആളുകള്‍ക്കും വോട്ട് ചെയ്യണമെങ്കില്‍ ഓണ്‍ലൈന്‍ വോട്ടിംഗ് സമ്പ്രദായം നിലവില്‍ വരണം. അതിനു ചില സാങ്കേതിക തടസങ്ങള്‍ ഉണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍വോട്ടിംഗ് നടപ്പാക്കാന്‍ കഴിയും എന്ന്
കരുതുന്നതായും അദ്ദേഹം പറഞ്ഞു. മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന ഫോമ മലയാളികള്‍ക്കെല്ലാം അഭിമാനമാണെന്ന മുഖ്യമന്തിയുടെ പ്രഖ്യാപനം സദസ് വന്‍കൈയടിയോടെയാണ് സ്വീകരിച്ചത.  സര്‍ക്കാരിന്റെയും ജനങ്ങളുടെയും പിന്തുണ ഫോമയ്ക്ക് എപ്പോഴും ഉണ്ടാകും. ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി
തിരുവനന്തപുരം ആര്‍സിസിയില്‍ പണിയുന്ന കുട്ടികളുടെ ഔട്ട്‌ പെഷ്ടന്റ്റ് വിഭാഗത്തിന്‍റെ നിര്‍മ്മാണത്തിനു ആദ്യഘട്ടമായി 25000 ഡോളറിന്റെ ചെക്ക് മുഖ്യമന്ത്രിക്ക് ഫോമ പ്രസിടന്റ്റ് ആനന്തന്‍ നിരവേല്‍ കൈമാറി . ഇന്ത്യയുടെ മുന്‍ പ്രസിഡന്റ്റ് എപിജെ അബ്ദുള്‍കലാമിന് ആദരാഞ്ജലി അര്‍പ്പിച്ചാണ് സമ്മേളനം തുടങ്ങിയത് . പഠിച്ചതും വിശ്വസിച്ചതും പ്രസംഗിക്കുക മാത്രമല്ല അത് നടപ്പാക്കാന്‍ അവസാനം വരെ കഠിനമായി പ്രയത്നിക്കുകയായിരുന്ന്നു കലാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാരതീയരെ സ്വപ്‌നങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ച കലാം കേരളം പ്രവാസികളുടെ കഴിവ് എങ്ങിനെ പ്രയോജനപ്പെടുത്തണമെന്ന് 10 വര്‍ഷം മുന്പ് നിയമസഭയില്‍ വ്യക്തമാക്കിയിരുന്ന കാര്യവും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.
മന്ത്രിമാരായ കെസി ജോസഫ് , വിഎസ് ശിവകുമാര്‍, എംഎല്‍എമാരായ രാജു എബ്രഹാം, തോമസ്‌ ഐസക് , മുന്‍ അംബാസിഡര്‍  ടി.പി ശ്രീനിവാസന്‍, നടന്‍
നരേന്‍ കെടിഡിസി പ്രസിടന്റ്റ് വിജയന്‍ തോമസ്‌ , കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ ടൂറിസം ഇന്ടസ്ര്ടീ] പ്രസിടന്റ്റ് ഇഎം നജീബ്, അഡ്വ. സിസ്റ്റര്‍ ജെസി കുര്യന്‍
,ഫോമ പ്രസിടന്റ്റ് ആനന്തന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേഡ് ട്രഷറര്‍ ജോയ് ആന്തണി, ജോയിന്റ് ട്രഷറര്‍ ജൊഫ്രിന്‍ ജോസ് , ജോയിന്റ് സെക്രട്ടറി കളത്തില്‍
സ്റ്റാന്‍ലി വര്‍ഗീസ്‌, സണ്ണി വള്ളിക്കളം(ആര്‍ വി പി ), ജിബി തോമസ്‌  (ആര്‍ വി പി ), വിനോദ് കോണ്ടൂര്‍ ഡേവിഡ് (എന്‍സി മെമ്പര്‍),ഷാജി മാത്യു  (എന്‍സി മെമ്പര്‍)
വര്‍ഗീസ്‌ മാമന്‍ , അഡ്വ. ഷിബു മണല, ജോസ് എബ്രഹാം,എന്നിവര്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.