You are Here : Home / USA News

ഹോട്ട് എയർ ബലൂണ്‍ ഫെസ്റ്റിവൽ അമേരിക്കൻ കാഴ്ച്ചകളിൽ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, August 08, 2015 08:15 hrs UTC

 
ന്യൂജേഴ്സി: അമേരിക്കയിലെ ചൂടൻ വിശേഷങ്ങളുമായി എല്ലാ ഞായറാഴ്ച്ചയും ലോക മലയാളികളുടെ സ്വീകരണ മുറികളിൽ എത്തുന്ന ഏഷ്യാനെറ്റ് അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച ന്യൂജേഴ്സിയിലെ പ്രശസ്തമായ ഹോട്ട് എയർ ബലൂണ്‍ ഫെസ്റ്റിവൽ 2015-ന്റെ വർണ്ണശബളമായ പ്രസക്ത ഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നു. എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി/ന്യൂയോർക്ക് സമയം) ഏഷ്യാനെറ്റ് ന്യൂസ് ചാനലിലാണ് അമേരിക്കൻ കാഴ്ച്ചകൾ സംപ്രേഷണം ചെയ്യുന്നത്. 
കഴിഞ്ഞ ജൂലൈ 24 മുതൽ 26 വരെയാണ് 33-ന്നാമത് ആനുവൽ ക്യുക്ക് ചെക്ക് ബലൂണ്‍ ഫെസ്റ്റിവൽ നടന്നത്. ഇരുനൂറോളം വർണ്ണശബളമായ ബലൂണുകളാണു ഇപ്പ്രാവിശ്യം ആഘോഷങ്ങളിൽ പങ്കെടുത്തത്. ഏകദേശം 200,000-ൽ പരം കാണികൾ ആഘോഷങ്ങൾ കാണാനെത്തിയിരുന്നു. 
അതിനു ശേഷം മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകൻ അഫ്സലുമായി ജെംസണ്‍ കുര്യാക്കോസ് നടത്തുന്ന പ്രത്യേക അഭിമുഖവും അമേരിക്കൻ കാഴ്ച്ചകളിൽ ഉണ്ടാകും.   
ചലച്ചിത്രഗാനങ്ങൾകൂടാതെ ഇദ്ദേഹം ആലപിച്ച ഭക്തിഗാനങ്ങളുടെയും മാപ്പിളപ്പാട്ടുകളുടെയും കാസറ്റുകളും പുറത്തിറങ്ങിയിട്ടുണ്ട്. ജൂനിയർ എസ്.പി.ബി. എന്ന് ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.
 
റിഥം പ്രോഗ്രാമിംഗ്, ഡ്രം വാദനം മുതലായ മേഖലകളിലും ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.
ഫോർട്ട് കൊച്ചി സ്വദേശിയായ ഇദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് ഇസ്മായീലും മാതാവ് സുഹ്രയുമാണ്. ഇദ്ദേഹത്തിന്റെ സഹോദരനായ ഷക്കീറിൽ നിന്ന് അഫ്സൽ റിഥം പ്രോഗ്രാമിംഗ് പഠിച്ചിട്ടുണ്ട്. ഈ മേഖലയിൽ മോഹൻ സിതാര, ബേണി ഇഗ്നേഷ്യസ്, രവീന്ദ്രൻ എന്നിവരോടൊപ്പം ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 
ചലച്ചിത്രഗാനങ്ങളിൽ ട്രാക്ക് പാടി തുടക്കമിട്ട അദ്ദേഹം മോഹൻ സിതാരയുടെ സംഗീതസംവിധാനത്തിൽ വല്യേട്ടൻ എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി പിന്നണിഗാനം ആലപിച്ചതെങ്കിലും ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ ഈ ഗാനം നീക്കം ചെയ്യപ്പെട്ടിരുന്നു. എം.ജി. ശ്രീകുമാറുമൊത്തുള്ള ഒരു കവ്വാലിയായിരുന്നു ഈ ഗാനം. കല്യാണരാമൻ, നമ്മൾ തുടങ്ങിയ ചലച്ചിത്രങ്ങളിൽ അദ്ദേഹം തുടർന്ന് പാടുകയുണ്ടായി.
തുടർന്നും വ്യതസ്തങ്ങളായ പരിപാടികളുമായി ഏഷ്യാനെറ്റ് അമേരിക്കൻ കാഴ്ച്ചകൾ ലോക മലയാളികളുടെ മുന്നിൽ എത്തും. 
കൂടുതൽ വിവരങ്ങൾക്ക്: പ്രൊഡ്യൂസർ രാജു പള്ളത്ത് 732 429 9529
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.