You are Here : Home / USA News

മാഞ്ഞൂര്‍ സംഗമം ആഗസ്റ്റ്‌ 22 ന്‌ ശനിയാഴ്‌ച സ്‌കോക്കിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, August 09, 2015 10:58 hrs UTC

ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, ചാമക്കാല കുറുമുള്ളൂര്‍, കോതനല്ലൂര്‍ ,കുറുപ്പന്തറ പ്രദേശത്തു നിന്ന്‌ വന്നവരും കൂടാതെ ഈ പ്രദേശങ്ങളില്‍ നിന്നും വിവാഹം കഴിക്കപെട്ട്‌, ചിക്കാഗോ പ്രദേശത്തു വസിക്കുന്ന പ്രവാസികളുടെ മാഞ്ഞൂര്‍ സംഗമം ഈ വര്‍ഷം ആഗസ്റ്റ്‌ 22 ന്‌ ശനിയാഴ്‌ച സ്‌ക്കോക്കിയിലുള്ള ഡൊണാള്‍ഡ്‌ ലയണ്‍പാര്‍ക്കില്‍ (7640, N.KOSTNER AVE, SKOKIE IL-60076) രാവിലെ പത്തു മണിക്ക്‌ ആരംഭിക്കുന്നതാണ്‌.ഇതു ഒരു അറിയിപ്പായി സ്വീകരിച്ചു എല്ലാവരും ഈ പിക്‌നിക്കില്‍ പങ്കെടുക്കണമെന്ന്‌ ഭാരവാഹികള്‍ സാദരം അഭ്യര്‍ത്ഥിക്കുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ സംഗമങ്ങള്‍ വന്‍ വിജയം കൈവരിച്ചിരുന്നു. വിവിധ കായിക പരിപാടികളും, ഗെയിംസും, രുചിയേറിയ ഭക്ഷണവുമായി, നല്ലൊരു ദിവസം പങ്കിടാനായി ഇതിന്റെ പ്രവര്‍ത്തകര്‍ തീവ്ര പരിശ്രമത്തിലാണ്‌.എല്ലാ തദ്ദേശവാസികളേയും ഭാരവാഹികള്‍ സദയം പിക്‌നിക്കിലെക്ക്‌ സ്വാഗതം ചെയ്‌തു കൊള്ളുന്നു. കൂടതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക. സൈമണ്‍ കട്ടപ്പുറം (773 203 2616),തോമസ്‌ ഐക്കരപറബില്‍ (847 337 1370),സിറിള്‍ കട്ടപ്പുറം(224 717 0376),ജോബ്‌ മാക്കീല്‍ (847 226 3853),സാബു കട്ടപ്പുറം(847 791 1452),ഷാജി പഴൂപറമ്പില്‍ (224 210 4199), ജോബി ചാക്കോ (847 401 7399).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.