You are Here : Home / USA News

18-ാം സരസ്വതി അവാര്‍ഡ് ഫെസ്റ്റിവല്‍ നവംബര്‍ 14-ന് ന്യൂയോര്‍ക്കില്‍

Text Size  

Story Dated: Tuesday, August 11, 2015 10:24 hrs UTC

ജോജോ തോമസ്

ന്യൂയോര്‍ക്ക്: ഭാരതസംസ്‌ക്കാരം അമേരിക്കന്‍ മണ്ണില്‍ വളരുന്ന ഇന്ത്യന്‍ വംശജരുടെ ഇളം തലമുറയ്ക്ക് പകരുകയും, സംഗീതനൃത്തകലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കലാപ്രതിഭകളെ കണ്ടെത്തി ആദരിക്കുന്ന 18-ാം സരസ്വതി അവാര്‍ഡിനുള്ള മത്സരങ്ങള്‍ നവംബര്‍ 14-ന് ന്യൂയോര്‍ക്കില്‍ നടക്കുന്നു. നോര്‍ത്ത് അമേരിക്കയിലും, കാനഡയിലും താമസിക്കുന്ന ഇന്ത്യന്‍ വംശജരുടെ 4 വയസ്സു മുതല്‍ 20 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. പ്രീജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് സോളോ മത്സരം നടക്കുന്നത്. മത്സരഇനങ്ങള്‍-ഭരതനാട്യം, നാടോടി നൃത്തം, ഇന്ത്യന്‍ ഭാഷകളിലെ സംഗീതം, ശാസ്ത്രീയസംഗീതം, ഉപകരണസംഗീതം എന്നിവയാണ്. ക്വീന്‍സിലെ ഗ്ലെന്‍ഓക്‌സ് ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വെച്ച് ശനിയാഴ്ച നവംബര്‍ 14-ന് 10 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും.

 

വൈകുന്നേരം 5 മണിക്ക് വിശിഷ്ഠാതിഥികളും, നൃത്ത-സംഗീതഗുരുക്കളും, സാംസ്‌കാരിക പ്രമുഖരും പങ്കെടുക്കുന്ന വേദിയില്‍ വെച്ച് സരസ്വതി അവാര്‍ഡുകള്‍ സമ്മാനിക്കുന്നു. അമേരിക്കയിലെ വിവിധ നൃത്ത-സംഗീത വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന സമൂഹ-നൃത്തങ്ങളും സമൂഹസംഗീതവിരുന്നും അവാര്‍ഡുദാനചടങ്ങിന് മാറ്റ് കൂട്ടുന്നു. പ്രവേശനം സൗജന്യമാണ്. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള സംഗീത-നൃത്തവിദ്യാര്‍ത്ഥികള്‍ നവംബര്‍ 1-ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷാഫോറത്തിനും ബന്ധപ്പെടുക: ജോജോ തോമസ് - 516-455-9739 മാത്യൂ സിറിയക് - 516-294-7718 ഡോ.അശോക് കുമാര്‍ - 516-385-6150 സെബാസ്റ്റ്യന്‍ തോമസ് - 516-681-8665 മറിയ ഉണ്ണി - 516-825-0394 അരവിന്ദാക്ഷന്‍ - 516-616-0233

 

ഇ-മെയില്‍ - saraswathiawards@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.