You are Here : Home / USA News

ശ്രീകുമാരൻ തമ്പിയെ പ്രവാസി മലയാളി ഫെഡറേഷൻ ആദരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, August 11, 2015 10:36 hrs UTC

തിരുവനന്തപുരം ∙ പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പിയെ പ്രവാസി മലയാളി ഫെഡറേഷൻ ആദരിച്ചു. ജൂലൈ 7 ന് തിരുവനന്തപുരത്തു നടന്ന പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സമ്മേളനത്തിൽ കേരള എക്സൈസ് മന്ത്രി കെ. ബാബുവാണ് ശ്രീകുമാരൻ തമ്പിയെ പ്രത്യേക ഫലകം നൽകി ആദരിച്ചത്. ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഴയ തലമുറയിലെ ആർട്ടിസ്റ്റുകളെ ആദരിക്കാൻ പ്രവാസി മലയാളി ഫെഡറേഷൻ തയ്യാറായത് പ്രത്യേകം അഭിനന്ദനാർഹമാണെന്ന് മറുപടി പ്രസംഗത്തിൽ ശ്രീകുമാരൻ തമ്പി പറഞ്ഞു. pmf-sreekumaran-thampi-honoured യോഗത്തിൽ വി. ടി. ബാലൻ എംഎൽഎ, എ. എൻ. രാധാകൃഷ്ണൻ, ഷിജി ചീരംവേലിൽ, ഡോ. ജോർജ് മാത്യു, പി. പി. ചെറിയാൻ, ബീമാപളളി റഷീദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. ലത്തിഫ് തെച്ചി സ്വാഗതവും ബഷീർ അമ്പലായി നന്ദിയും ‌പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.