You are Here : Home / USA News

കര്‍ദ്ദിനാളിനെ വരവേല്‍ക്കാന്‍ പ്രസ്റ്റണ്‍ ആവേശപൂര്‍വ്വമായ ഒരുക്കത്തില്‍

Text Size  

Story Dated: Wednesday, August 12, 2015 09:46 hrs UTC

അപ്പച്ചന്‍ കണ്ണന്‍ചിറ

പ്രസ്റ്റണ്‍:സീറോ മലബാര്‍ സഭക്കായി ലഭിച്ച യുറോപ്പിലെ പ്രഥമ ഇടവകകളുടെ ഔപചാരികമായ ഉദ്‌ഘാടനവും,ദേവാലയത്തിന്‍റെ പുനസമര്‍പ്പണവും നിര്‍വ്വഹിക്കുന്നതിനായി സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി പിതാവ്‌ ഒക്ടോബര്‍ മാസം 3 നു ശനിയാഴ്‌ച പ്രസ്റ്റനില്‍ എത്തിച്ചേരുന്നു.ലങ്കാസ്റ്റര്‍ റോമന്‍ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ബിഷപ്പ്‌ മൈക്കിള്‍ കാമ്പെലിന്റെ പ്രത്യേക ചര്‍ച്ചകള്‍ക്കും,ഹാര്‍ദ്ധവമായ ക്ഷണ പ്രകാരവുമാണ്‌ മേജര്‍ ആര്‍ച്ചു ബിഷപ്പ്‌ പ്രസ്റ്റണ്‍ സന്ദര്‍ശിക്കുന്നത്‌. ലങ്കാസ്റ്റര്‍ റോമന്‍ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‌ മൈക്കിള്‍ തന്റെ രൂപതയിലെ മുഴുവന്‍ വിശ്വാസി സമൂഹവും മേജര്‍ ആര്‌ച്ചുബിഷപ്പിനെ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്നതായി അറിയിച്ചു.

 

ലങ്കാസ്റ്ററിലെ ആത്മീയ പ്രവര്‍ത്തനങ്ങളിലും,സാമൂഹ്യ പ്രതിബദ്ധതകളിലും വിശ്വാസ പ്രഘോഷണത്തിലും ജീവിത സാക്ഷികളായി രൂപതയില്‍ നിറഞ്ഞു നില്‍ക്കുന്ന സീറോ മലബാര്‍ സമൂഹത്തിനുള്ള സ്‌നേഹോപഹാരമായി യുറോപ്പിലെ മണ്ണില്‍ മാര്‍ത്തോമാ വിശ്വാസ വിപ്ലവത്തിനു തുടക്കം കുറിക്കുവാന്‍ മഹാ അനുമതി നല്‍കിയ അഭിവന്ദ്യ മെത്രാന്‍ കാംപെല്‍ സീറോ മലബാര്‍ സഭയുടെ അഭ്യുദയകാംക്ഷി കൂടിയാണ്‌. സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ പദവിയില്‍ ഉപവിഷ്ടനായ ശേഷം ആദ്യമായി യു കെ യില്‍ ഔദ്യോഗിക കര്‍മ്മത്തിനായി വരുവാനുള്ള തീരുമാനം എടുത്തതു തന്റെ ക്ഷണത്താലാണെന്നതില്‍ മാര്‍ കാംപെല്‍ തനിക്കുള്ള അകൈതവമായ ക്രുതാര്‍ത്ഥത ആലഞ്ചേരി പിതാവിനെ നേരിട്ടറിയിച്ചു കഴിഞ്ഞു.ബിഷപ്പ്‌ മൈക്കിള്‍ സഭക്കായി ചെയ്‌ത സേവനങ്ങള്‍ക്ക്‌ പ്രത്യേകം നന്ദി അറിയിച്ച കര്‍ദ്ധിനാല്‍ പിതാവിനോടൊപ്പം സമയം ചിലവഴിക്കുന്നതാണ്‌. യു കെ യിലെ മുഴുവന്‍ വിശ്വാസി സമൂഹത്തെയും ഈ അനുഗ്രഹ അഭിമാന മുഹൂര്‍ത്തത്തിലേക്ക്‌ സ്‌നേഹാദരത്തോടെ ക്ഷണിച്ചുകൊള്ളുന്നതായി ബിഷപ്പ്‌ മൈക്കിളും,ഇടവക വികാരി ഫാ മാത്യു ജേക്കബ്‌ ചൂരപൊയികയിലും,പ്രസ്റ്റന്‍ സീറോ മലബാര്‍ സമൂഹവും അറിയിച്ചു,

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.