You are Here : Home / USA News

ബര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ എട്ടുനോമ്പാചാരണവും ദുഖ്‌റോനയും

Text Size  

Story Dated: Sunday, August 16, 2015 11:43 hrs UTC

ബിജു ചെറിയാന്‍

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും അതിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഓഗസ്റ്റ്‌ മൂന്നാംതീയതി ഞായറാഴ്‌ച മുതല്‍ സെപ്‌റ്റംബര്‍ ആറാംതീയതി ഞായറാഴ്‌ച വരെ ആചരിക്കുന്നു. ഈ പുണ്യദിനങ്ങളില്‍ അഭിവന്ദ്യരായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത (മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപന്‍), ആര്‍ച്ച്‌ ബിഷപ്പ്‌ ആയൂബ്‌ മോര്‍ സില്‍വാനോസ്‌ (ക്‌നാനായ അതിഭദ്രാസനാധിപന്‍) എന്നിവരുടെ മഹനീയ സാന്നിധ്യവും ആത്മീയ ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്‌. എല്ലാ ദിവസങ്ങളിലും നടക്കുന്ന വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ധ്യാന പ്രസംഗം എന്നിവയ്‌ക്ക്‌ സുവിശേഷ പ്രഭാഷകരായ വൈദീകശ്രേഷ്‌ഠര്‍ നേതൃത്വം നല്‌കുമെന്ന്‌ ഇടവക വികാരി റവ.ഫാ. ജോസഫ്‌ വര്‍ഗീസ്‌ അറിയിച്ചു.

 

എല്ലാ ദിവസങ്ങളിലും 12.30-ന്‌ ഉച്ചനമസ്‌കാരം, ധ്യാനം, വൈകിട്ട്‌ 5 മുതല്‍ ഗാനശുശ്രൂഷ എന്നിവയും ക്രമീകരിച്ചിരിക്കുന്നു. മുന്‍ പതിവുപോലെ എട്ടുദിവസവും ദേവാലയത്തില്‍ താമസിച്ച്‌ ധ്യാനത്തിലും ജാഗരണത്തിലും ആയിരിക്കുവാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ അതിനുള്ള അവസരമുണ്ടായിരിക്കുന്നതാണ്‌. പരിശുദ്ധയായ ദൈവമാതാവിന്റെ മഹാമദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട്‌ വ്രതാനുഷ്‌ഠാനത്തോടെ എട്ടുനോമ്പ്‌ ആചരിക്കുവാനും, അനുഗ്രഹം പ്രാപിക്കുവാനും ഏവരോയും കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നുവെന്ന്‌ പള്ളിക്കാര്യത്തില്‍ നിന്നും അറിയിക്കുന്നു. ഓഗസ്റ്റ്‌ 30-ന്‌ ഞായറാഴ്‌ച രാവിലെ 8.45-ന്‌ ആരംഭിക്കുന്ന പ്രഭാത പ്രാര്‍ത്ഥന, തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബാന എന്നിവയ്‌ക്ക്‌ അഭിവന്ദ്യനായ ആര്‍ച്ച്‌ ബിഷപ്പ്‌ ആയൂബ്‌ മോര്‍ സില്‍വാനോസ്‌ തിരുമനസ്സുകൊണ്ട്‌ മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന്‌ റവ.ഫാ. ജോസ്‌ ദാനിയേല്‍ (ഫിലാഡല്‍ഫിയ) ധ്യാന പ്രസംഗം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ (തിങ്കള്‍ മുതല്‍ വെള്ളി വരെ) രാവിലെ 7.30-ന്‌ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ റവ.ഫാ. ബിജോ മാത്യൂസ്‌, റവ.ഫാ. വര്‍ഗീസ്‌ പോള്‍, റവ.ഫാ. എബി മാത്യൂസ്‌ (കാനഡ), റവ.ഫാ. ജേക്കബ്‌ ജോസ്‌, റവ.ഫാ. ജോയല്‍ ജേക്കബ്‌ എന്നിവര്‍ കാര്‍മികരാകും. മുഖ്യപെരുന്നാള്‍ ദിനമായ സെപ്‌റ്റംബര്‍ ആറാം തീയതി ഞായറാഴ്‌ച 8.45-ന്‌ പ്രഭാത പ്രാര്‍ത്ഥനയും, 9.45-ന്‌ വിശുദ്ധ കുര്‍ബാനയും നടക്കും. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട്‌ മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്‌. വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും മലങ്കരയുടെ പ്രകാശഗോപുരം പുണ്യശ്ശോകനായ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ദുക്‌റാനോ പെരുന്നാളിനോടും അനുബന്ധിച്ച്‌ പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും അനുസ്‌മരണ ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്‌. തുടര്‍ന്ന്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇടവകയുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ഫണ്ട്‌ റൈസിംഗ്‌ കിക്കോഫും നടക്കും. നേര്‍ച്ചവിളമ്പ്‌, ആശീര്‍വാദം, സ്‌നേഹവിരുന്ന്‌ എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. ജോസഫ്‌ വര്‍ഗീസ്‌ (വികാരി) 845 242 8829, ജോര്‍ജ്‌ എം ജോര്‍ജ്‌ (വൈസ്‌ പ്രസിഡന്റ്‌) 201 836 0935, തോമസ്‌ ഐസക്ക്‌ (ട്രഷറര്‍) 201 873 6683, ഷെവലിയാര്‍ സി.കെ. ജോയി (സെക്രട്ടറി) 201 385 3464, നവീന്‍ ജോര്‍ജ്‌ (ജോയിന്റ്‌ സെക്രട്ടറി) 551 580 2901.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.