You are Here : Home / USA News

സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാള്‍ ആഘോഷിച്ചു

Text Size  

Story Dated: Monday, August 17, 2015 10:36 hrs UTC

ജോണ്‍സന്‍ ചെറിയാന്‍

 

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ സ്‌റ്റോണ്‍മൌണ്ടന്‍ സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇന്ന് ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാള്‍ ആഘോഷം ഭക്തി നിര്‍ഭരമായി കൊണ്ടാടി. രാവിലെ 9 മണിക്ക് ശുശ്രൂഷ ആരംഭിക്കുകയും തുടര്‍ന്ന് ഇടവക വികാരി വെരി. റെവറന്‍ ബോബി ജോസഫ് കോര്‍ എപ്പീസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. കുര്‍ബാന മദ്ധ്യേ ശ്രീ. ജെയ്ബു ജോര്‍ജ് ക്രിസ്തീയ ജീവിതത്തില്‍ ദൈവമാതവിന്റെ പ്രാധാന്യം എന്താണെന്നും, ദൈവമാതവിനോടുള്ള മധ്യസ്ഥ പ്രാര്‍ഥനയുടെ ആവശ്യകത എത്രമാത്രം വലുതാണെന്നും ഉദാഹരണസഹിതം പ്രഘോഷിക്കുകയുണ്ടായി. തുടര്‍ന്ന് ബോബി ജോസഫ് അച്ഛനും പ്രസംഗിച്ചു. കുര്‍ബാനയ്ക്ക് ശേഷം കുരിശും, കൊടിതോരണങ്ങളുമായി ദേവാലയത്തിന് ചുറ്റും ഇടവകാംഗങ്ങള്‍ പ്രദക്ഷിണം നടത്തുകയുമുണ്ടായി. ആദ്യഫല ലേലവും ശേഷം സ്‌നേഹവിരുന്നോടു കൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.