You are Here : Home / USA News

ചിക്കാഗോയുടെ 'ഫോമാ' സാരഥി ബെന്നി വാച്ചാച്ചിറ

Text Size  

Story Dated: Monday, August 17, 2015 10:38 hrs UTC

 
ചിക്കാഗോ: ജൂലൈ 15-ാം തീയ്യതി ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ റ്റോമി അമ്പേനാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ബോര്‍ഡ് മീറ്റിംഗില്‍ വടക്കെ അമേരിക്കയിലെ മലയാളികളുടെ നാഷ്ണല്‍ സംഘടന ആയ ഫോമയുടെ 2018-ലെ നാഷ്ണല്‍ കണ്‍വന്‍ഷന്‍ ചിക്കാഗോയില്‍ വച്ചു നടത്തുവാനും ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയി ബെന്നി വാച്ചാച്ചിറയെ യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. വടക്കെ അമേരിക്കയിലെ ഏറ്റവും കൂടുതല്‍ മലയാളികള്‍ അധിവസിക്കുന്ന നഗരമാണ് ചിക്കാഗോ. ഫോമാ എന്ന പ്രസ്ഥാനം തുടങ്ങിയിട്ട് ചിക്കാഗോയില്‍ ഫോമയുടെ നാഷ്ണല്‍ കണ്‍വന്‍ഷന്‍ നടത്തിയിട്ടില്ല എന്നും, ചിക്കാഗോ മലയാളികളുടെ മാത്രം ആവശ്യമല്ല അമേരിക്കന്‍ മലയാളികളുടെ ആഗ്രഹമാണ് 'ഫോമാ 2018 ചിക്കാഗോ'എന്നുള്ളത്് എന്ന് പ്രസിഡന്റ് റ്റോമി അമ്പനാട്ട് അഭിപ്രായപ്പെടുകയുണ്ടായി.
 
ബെന്നി വാച്ചാച്ചിറ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ജോ.സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള വ്യക്തിയാണ്. അതുപോലെ മലയാള ചലച്ചിത്ര വേദിയിലെ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, യേശുദാസ്-ചിത്ര, എം.ജി.ശ്രീകുമാര്‍, വേണുഗോപാല്‍, റിമി ടോമി തുടങ്ങിയ ധാരാളം കലാകാരന്‍മാരുടെ സ്്‌റ്റേജ് ഷോകള്‍ നടത്തി നല്ല ഒരു സംഘാടകന്‍ എന്ന് പേര് എടുത്ത വ്യക്തിയാണ് ബെന്നി വാച്ചാച്ചിറ. കഴിഞ്ഞ 20 വര്‍ഷക്കാലം നാഷ്ണല്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച ബെന്നി. റീജണല്‍ വൈസ് പ്രസിഡന്റ്, ഫൗണ്ടേഷന്‍ കമ്മിറ്റി ജ.സെക്രട്ടറി, 2012-ലെ ഫോമാ ഇലക്ഷന്‍ കമ്മീഷ്ണര്‍, ഇപ്പോള്‍ ഫോമായുടെ നാഷ്ണല്‍ കമ്മിറ്റി മെമ്പര്‍ ആയി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം പഴയ തലമുറയായിട്ടും, പുതിയ തലമുറയായിട്ടും, നല്ല ബന്ധം ആണുള്ളത്. അതുകൊണ്ട് ഫോമായുടെ 2016- 2018 ലെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിട്ടു തന്നെ മുന്നോട്ട് കൊണ്ടു പോകുവാന്‍ അദ്ദേഹത്തിനും, ടീമ് അംഗങ്ങള്‍ക്കും സാധിക്കട്ടെയെന്ന് ആശംസിയ്ക്കുകയും, ഫോമായുടെ 2016-2018 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയിട്ട് ബെന്നി വാച്ചാച്ചിറയെ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.