You are Here : Home / USA News

ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഓഗസ്റ്റ് 22ന്

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Monday, August 17, 2015 10:41 hrs UTC

 
ചിക്കാഗോ: ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ 'ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍' ഓഗസ്റ്റ് 22 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ ആരംഭിക്കും. ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയാങ്കണത്തില്‍(240 Potter Road, Des Plaines, IL-60016) നടക്കുന്ന ഈ കൊയ്തുത്സവത്തിന്റെ ഉത്ഘാടനം ചിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക വികാരി റവ.ഡോ.ശലോമോന്‍ കെ നിര്‍വ്വഹിക്കും. കേരളത്തില്‍ നിന്നും എത്തിച്ച വിവിധയിനം തുണിത്തരങ്ങള്‍, ഏറ്റവും പുതിയ ഡിസൈനര്‍ ആഭരണങ്ങള്‍ മുതലായവ വില്‍പനയ്ക്കുള്ളതായിരിക്കും. രുചിയേറും നാടന്‍ വിഭവങ്ങളുടെ വിവിധ സ്റ്റാളുകള്‍ ഇതോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. മുന്‍ വര്‍ഷങ്ങളിലെപോലെ തന്നെ ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം കേരളത്തില്‍ ഭവനമില്ലാത്തവര്‍ക്ക് പുതിയ ഭവനം വച്ച് കൊടുക്കുന്നതിനും, മറ്റു സാമൂഹ്യ നന്മകള്‍ക്കും വേണ്ടിയും വിനിയോഗിക്കുന്നു. ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഒരുക്കുന്ന വര്‍ണ്ണ മനോഹാരിത തീര്‍ക്കുന്ന വിവിധയിനം കലാ വിരുന്നുകള്‍ ആസ്വദിക്കുവാനും, നാടന്‍ രുചിക്കൂട്ടുകള്‍ മതിയാവോളം നുകരുവാനും, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ.എബ്രഹാം സ്‌കറിയ, അസോ.വികാരി റവ.സോനു സ്‌കറിയ, യുവജന സഖ്യം സെക്രട്ടറി പ്രമി തോമസ് എന്നിവര്‍ അറിയിച്ചു.
 
ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്റെ വിജയത്തിനായി ഷിജി അലക്‌സ് കണ്‍വീനറായി വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.