You are Here : Home / USA News

മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ഐ.എന്‍.ഒ.സി കണ്‍വന്‍ഷന്‌ വിജയാശംസകളുമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 19, 2015 10:06 hrs UTC

ഷിക്കാഗോ: ഐ.എന്‍.ഒ.സി കേരളാ കണ്‍വന്‍ഷന്‌ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും വിജയാശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കീഴില്‍ എ.ഐ.സി.സിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏക സംഘടനയായ ഐ.എന്‍.ഒ.സിയുടെ കേരളാ ചാപ്‌റ്ററിന്റെ പ്രഥമ ദേശീയ കണ്‍വന്‍ഷന്‍ ഓഗസ്റ്റ്‌ 21,22 തീയതികളില്‍ ഷിക്കാഗോയില്‍ അരങ്ങേറുമ്പോള്‍ പുതിയ ചരിത്രം രചിക്കുകയാണ്‌. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും മുന്‍കാല ഭാരവാഹികളും സംഗമിക്കുമ്പോള്‍ ഇന്ത്യയ്‌ക്ക്‌ വെളിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ അമേരിക്കയില്‍ കൂടുതല്‍ കരുത്തും, ശക്തിയും പകരുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്‌താവിച്ചു. വിദേശത്തു ജീവിക്കുമ്പോഴും കോണ്‍ഗ്രസിനും അതിന്റെ വിലയേറിയ മൂല്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നത്‌ ഏറ്റവും അഭിനന്ദനാര്‍ഹമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

 

കെ.പി.സി.സി പ്രസിഡന്റ്‌ വി.എം. സുധീരന്‍ എ.ഐ.സി.സിയുടെ അനുമതിയോടെ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എന്‍.ഒ.സിയുടെ കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോബി ജോര്‍ജ്‌, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ എന്നിവരോട്‌ കണ്‍വന്‍ഷന്‌ എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട്‌, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുവേണ്ടി വിദേശത്തുപോലും കഠിന പരിശ്രമം ചെയ്‌ത്‌ ഇന്ത്യയുടെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കുന്ന എല്ലാ ഐ.എന്‍.ഒ.സി പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നുവെന്നും കണ്‍വന്‍ഷന്‌ അനാരോഗ്യംമൂലം പങ്കെടുക്കാന്‍ സാധിക്കില്ലെങ്കിലും അടുത്ത കണ്‍വന്‍ഷന്‌ പങ്കെടുക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ്‌ അറിയിച്ചു. ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്‌, വൈസ്‌ പ്രസിഡന്റ്‌ ഡോ. മാമ്മന്‍ ജേക്കബ്‌, സെക്രട്ടറി ഡോ. അനുപം രാധാകൃഷ്‌ണന്‍, ട്രഷറര്‍ സജി ഏബ്രഹാം, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ചാക്കോട്ട്‌ രാധാകൃഷ്‌ണന്‍, വൈസ്‌ ചെയര്‍മാന്‍ അറ്റോര്‍ണി ജോസ്‌ കുന്നേല്‍, ജോയിന്റ്‌ ട്രഷറര്‍ വാവച്ചന്‍ മത്തായി, റീജിയണല്‍ വൈസ്‌ പ്രസിഡന്റുമാര്‍, ഇല്ലിനോയി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ദേശീയ കമ്മിറ്റിയംഗങ്ങള്‍, ചാപ്‌റ്റര്‍ പ്രസിഡന്റുമാര്‍, കമ്മിറ്റിയംഗങ്ങള്‍ എന്നിവരോടൊപ്പം ഐ.എന്‍.ഒ.സി ദേശീയ പ്രസിഡന്റ്‌ ലവിക്കാ ഭഗത്‌ സിംഗ്‌, ചെയര്‍മാന്‍ ശുദ്ധ്‌ പ്രകാശ്‌ സിംഗ്‌, ജനറല്‍ സെക്രട്ടറി രാജേന്ദ്രര്‍ ഡിച്ചിപ്പള്ളി തുടങ്ങിയ ദേശീയ നേതൃത്വവും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ഓഗസ്റ്റ്‌ 21-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ കേരളാ ഗതാഗത,വനം, സ്‌പോര്‍ട്‌സ്‌, ചലച്ചിത്ര വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തിരിതെളിയിക്കുന്നതോടെ ദ്വിദിന കണ്‍വന്‍ഷന്‌ തുടക്കമാകും. സമ്മേളനത്തില്‍ യു.എസ്‌. കോണ്‍ഗ്രസ്‌മാന്‍, സ്റ്റേറ്റ്‌ സെനറ്റര്‍മാര്‍ തുടങ്ങി വിവിധ നേതാക്കള്‍ സംബന്ധിക്കും. ശനിയാഴ്‌ച നടക്കുന്ന ദേശീയ സമ്മേളനം, ചര്‍ച്ചാ സമ്മേളനം എന്നിവയോടെ കണ്‍വന്‍ഷന്‌ സമാപനമാകും. കണ്‍വന്‍ഷനോടനുബന്ധിച്ച്‌ പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനം മന്ത്രി നിര്‍വഹിക്കും. ചീഫ്‌ എഡിറ്റര്‍ അനുപം രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ സുവനീര്‍ തയാറായി വരുന്നു. വിവിധ കലാപരിപാടികള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ അരങ്ങേറും. കണ്‍വെന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടോമി അമ്പേനാട്ട്‌, ലൂയി ചിക്കാഗോ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.