You are Here : Home / USA News

കാന്‍ജ്‌ ഓണം 2015 ഓഗസ്റ്റ്‌ 30 ഞായറാഴ്‌ച്ച

Text Size  

Story Dated: Wednesday, August 19, 2015 10:12 hrs UTC

ജോസഫ്‌ ഇടിക്കുള

ന്യൂജേഴ്‌സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (കാന്‍ജ്‌ ) ഓണം 2015 ഓഗസ്റ്റ്‌ 30 ഞായറാഴ്‌ച്ച ആഘോഷിക്കുന്നു. മോണ്ട്‌ട്‌ ഗോമ്‌റി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്ന ഓണാഘോഷത്തില്‍ പഞ്ചവാദ്യ മേളങ്ങളുടേയും, താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്തും പുലികളി അടക്കം വിവിധ തനതു കേരള കലാരുപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്‌. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സിനിമ രംഗങ്ങളിലെ പ്രശസ്‌തര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന്‌ ശേഷം നടക്കുന്ന വിവിധ കലാപരിപാടികളില്‍ അമേരിക്കയിലെയും കേരളത്തിലെയും കഴിവുറ്റ കലാകാരന്മാര്‍ പങ്കെടുക്കുന്നു, പ്രശസ്‌ത ഗായകര്‍ ചേര്‍ന്ന്‌ ഒരുക്കുന്ന സംഗീത സായാന്‌ഹ്നം കാന്‍ജ്‌ ഓണാഘോഷത്തിനു മാറ്റ്‌ കൂട്ടും. മാലിനി നായരുടെയും ബിന്ധ്യ പ്രസാദിന്റെയും നേതൃത്വത്തില്‍ തിരുവാതിര അടക്കം നൃത്ത ചുവടുകളൊരുക്കാനും സ്‌മിതാ മനോജിന്റെ നേതൃത്വത്തില്‍ ജംബൊ പൂക്കളം ഒരുക്കുവാനും കാന്‍ജ്‌ വിമന്‍സ്‌ ഫോറം തയാറെടുക്കുന്നു ഇരുപത്തി രണ്ടു വിഭവങ്ങളുമായി ആയിരത്തി അഞ്ഞൂറ്‌ പേര്‍ക്ക്‌ പേര്‍ക്ക്‌ ഓണ സദ്യ ഒരുക്കാന്‍ സിത്താര്‍ പാലസ്‌ ഒരുക്കം തുടങ്ങി.

 

പ്രമുഖ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയായ ഇവന്റ്‌ കാറ്റ്‌സ്‌ ഒരുക്കുന്ന അത്യാധുനിക സൌണ്ട്‌ ആന്‍ഡ്‌ ലൈറ്റ്‌ സിസ്റ്റം ,സ്‌റ്റേജ്‌ സൈസ്‌ വീഡിയോ വാള്‍ എല്‍ ഇ ഡി ഡിസ്‌പ്ലേ , ലൈവ്‌ വീഡിയോ തുടങ്ങിയ സംവിധാനങ്ങള്‍ കാന്‍ജ്‌ ഓണം 2015 ഒരു മറക്കാനാവാത്ത അനുഭവമാക്കുമെന്ന്‌ ജയന്‍ എം ജോസഫ്‌, ദീപ്‌തി നായര്‍ എന്നിവര്‍ അറിയിച്ചു. കാന്‍ജ്‌ പ്രസിഡന്റ്‌ ജയ്‌ കുളമ്പില്‍, ഓണം കണ്‍വീനര്‍ അജിത്‌ ഹരിഹരന്‍, കോ കണ്‍വീനേഴ്‌സ്‌ ജിനേഷ്‌ തമ്പി, ജിനു അലക്‌സ്‌,തോമസ്‌ ജോര്‍ജ്‌, ട്രസ്‌ടീ ബോര്‍ഡ്‌ ചെയര്‍മാന്‍ സജി പോള്‍, സെക്രട്ടറി സ്വപ്‌ന രാജേഷ്‌, ദിലീപ്‌ വര്‍ഗീസ്‌, ജേക്കബ്‌ കുര്യാക്കോസ്‌, അനിയന്‍ ജോര്‍ജ്‌, രാജു പള്ളത്ത്‌, മധു രാജന്‍ കാന്‍ജ്‌ ട്രസ്‌ടി ബോര്‍ഡ്‌ മെമ്പര്‍ ജിബി തോമസ്‌, ആനി ജോര്‍ജ്‌, മാലിനി നായര്‍, ജോസ്‌ വിളയില്‍, സ്‌മിത മനോജ്‌ ,മുന്‍ പ്രസിഡന്റ്‌ ജോയ്‌ പണിക്കര്‍,കെ എസ്‌ എന്‍ ജെ പ്രസിഡന്റ്‌ ബോബി തോമസ്‌,ഹരി കുമാര്‍ രാജന്‍, സണ്ണി വാലിപ്‌ളാക്കല്‍ തുടങ്ങിയ അനേകം പ്രമുഖര്‍ ഓണാഘോഷത്തിന്റെ വിജയത്തിനായി അണിയറയില്‍ പ്രവര്‍ത്തിക്കുന്നു. കണ്‍വീനേഴ്‌സ്‌ നോടൊപ്പം പ്രസിഡന്റ്‌ ജയ്‌ കുളമ്പില്‍, വൈസ്‌ പ്രസിഡന്റ്‌ റോയ്‌ മാത്യു, സെക്രട്ടറി സ്വപ്‌ന രാജേഷ്‌, ജോയിന്റ്‌ സെക്രട്ടറി ജയന്‍ എം ജോസഫ്‌, ട്രഷറര്‍, അലക്‌സ്‌ മാത്യു, ജോയിന്റ്‌ ട്രഷറര്‍ പ്രഭു കുമാര്‍, ദീപ്‌തി നായര്‍, രാജു കുന്നത്ത്‌, അബ്ദുള്ള സൈദ്‌, ജെസ്സിക തോമസ്‌, ജോസഫ്‌ ഇടിക്കുള തുടങ്ങിയവര്‍ ഉള്ള വിപുലമായ കമ്മിറ്റിയാണ്‌ ഈവര്‍ഷത്തെ ഓണാഘോഷത്തിന്‌ നേതൃത്വം നല്‍കുന്നത്‌.

 

പ്രോഗ്രാം പാസ്സ്‌ മൂലം നിയന്ത്രിക്കുന്നതാണെന്നും ടിക്കറ്റ്‌ ലഭിക്കുന്നതിന്‌ കാന്‍ജ്‌ വെബ്‌സൈറ്റ്‌ ംംം.സമിഷ.ീൃഴ സന്ദര്‍ശിക്കണമെന്ന്‌ ട്രഷറര്‍ അലക്‌സ്‌ മാത്യു നിര്‍ദേശിച്ചു. ഭുരിഭാഗം ടിക്കറ്റ്‌കളും വിറ്റഴിക്കപ്പെട്ടു എന്നും എത്രയും പെട്ടന്ന്‌ നിങ്ങളുടെ സീറ്റുകള്‍ ഉറപ്പാക്കെനമെന്നും എന്നും ജോയിന്റ്‌ ട്രഷറര്‍ പ്രഭു കുമാര്‍ അറിയിച്ചു. ഓണാഘോഷങ്ങളുടെ സ്‌പോണ്‍സേഴ്‌സ്‌ മെഡ്‌ സിറ്റി റിട്ടയേര്‍ മെന്റ്‌ ഹോംസ്‌ ,ടൌണ്‍ ഹോംസ്‌ സിഗ്‌നേചര്‍ പ്രീമിയം അപ്പാര്‍റ്റ്‌മെന്റ്‌സ്‌,തൊമര്‍ ഗ്രൂപ്പ്‌ ഓഫ്‌ കണ്‍സ്‌ട്രക്ഷന്‍സ്‌ , ന്യൂ യോര്‍ക്ക്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ നു വേണ്ടി കൃഷ്‌ണന്‍ പദ്‌മനഭാന്‍, അമൃത അറുമുഖം, മെറ്റ്‌ ലൈഫ്‌ നു വേണ്ടി ജോര്‍ജ്‌ ജോസഫ്‌ ,പബ്ലിക്‌ ട്രസ്റ്റ്‌ തുടങ്ങിയവര്‍ ആണ്‌. ഏഷ്യാനെറ്റ്‌,പ്രവാസി ചാനല്‍, അശ്വമേധം ന്യൂസ്‌, ഇ മലയാളി, സംഗമം ന്യൂസ്‌ തുടങ്ങിയ പ്രമുഖ മാധ്യമങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. ജോണ്‍ മാര്‍ട്ടിന്‍ പ്രൊഡക്ഷന്‍സ്‌ മുഴുവന്‍ ചടങ്ങുകളുടെ ഫോട്ടോയും വീഡിയോയും കൈകാര്യം ചെയുന്നു. അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷത്തിലേക്ക്‌ എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ക്ഷണിക്കുന്നതായി പ്രസിഡന്റ്‌ ജയ്‌ കുളമ്പില്‍, ഓണം കണ്‍വീനര്‍ അജിത്‌ ഹരിഹരന്‍ സെക്രട്ടറി സ്വപ്‌ന രാജേഷ്‌ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.