You are Here : Home / USA News

ശ്രീകുമാറിനെ അനുമോദിച്ചു

Text Size  

Story Dated: Wednesday, August 19, 2015 10:18 hrs UTC

ഗണേഷ് നായര്‍

ന്യൂയോര്‍ക്ക്: തിരുവനന്തപുരം കേസരി ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെയും കേരള പത്ര പ്രവര്‍ത്തക യുണിയന്റെയും ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട പി ശ്രീകുമാറിനെ അമേരിക്കയിലെ വിവിധ മലയാളി സംഘടനകള്‍ അനുമോദിച്ചു. ജന്മഭൂമി ന്യുസ് എഡിറ്ററായ ശ്രീകുമാര്‍ ഫൊക്കാന, ഫോമ, കെ എച്ച് എന്‍ എ തുടങ്ങിയ സംഘടനകളുടെ ഒക്കെ കേരളത്തിലെ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി തവണ അമേരിക്ക സന്ദര്‍ശിച്ചിട്ടുള്ള ശ്രീകുമാര്‍ എഴുതിയ ' അമേരിക്ക കാഴ്ചക്കപ്പുറം' എന്ന യാത്രാ വിവരണം ഏറെ ശ്രദ്ധേയമായിരുന്നു. നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ' അമേരിക്കയിലും തരംഗമായി മോദി ' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി ജോണ്‍, ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍ക്കെ, ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, കെ എച്ച് എന്‍ എ ഭാരവാഹികളായ ടി എന്‍ നായര്‍, ഗണേശ് നായര്‍, സുരേന്ദ്രന്‍ നായര്‍, രാജേഷ്‌കുട്ടി, ശശിധരന്‍നായര്‍, വെച്ചസ്റ്റര്‍ മലയാളി അസോസിയോഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, എന്‍ എസ് എസ് ഓഫ് നേര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജി കെ പിള്ള, നാമം ചെയര്‍മാന്‍ മാധവന്‍ നായര്‍, വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് ചെയര്‍മാന്‍ പാര്‍ത്ഥസാരഥി പിള്ള, മഹിമ പ്രസിഡന്റ് ബാഹുലേയന്‍ രാഘവന്‍ ,ചിക്കാഗോ ഗീതാമണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍, ഹ്യുസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ടെമ്പിള്‍ പ്രസിഡന്റ് രാജഗോപാലപിള്ള, വാഷിംഗ് ടണ്‍ ശ്രീ ശിവ വിഷ്ണു ടെമ്പിള്‍ പ്രസിഡന്റ് ശശി മേനോന്‍ തുടങ്ങിയവര്‍ അനുമോദിച്ചവരില്‍ പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.