You are Here : Home / USA News

ശ്രീനാരായണ ഗുരു ജയന്തിയും ഓണവും ഓഗസ്റ്റ്‌ 30 ന്‌ ഷിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 21, 2015 05:57 hrs UTC

ഷിക്കാഗോ: വിശ്വ മാനവീകതയുടെയും സാഹോദര്യത്തിന്റെയും സ്‌നേഹ പ്രവാചകനായ ശ്രീ നാരായണ ഗുരുദേവന്റെ 161 മത്‌ ജന്മദിനവും ഓണവും ഷിക്കാഗോയിലെ ശ്രീ നാരായണ സമൂഹത്തിന്റെ നേതൃത്വത്തില്‍ ആഘോഷിക്കുന്നു. ഓഗസ്റ്റ്‌ 30 നു ഡെസ്‌ പ്ലൈന്‍സിലുള്ള കോര്‍ട്ട്‌ ലാന്‍ഡ്‌ സ്‌ക്വയര്‍ ക്ലബ്‌ ഹൗസില്‍ ( 8909 David Place, Des Plaines- IL 60016) ഉച്ചക്ക്‌ 11:30 ന്‌ ഓണസദ്യയോടു കൂടി ആരംഭിക്കുന്ന ആഘോഷങ്ങളില്‍ വിവിധ തരം കലാപരിപാടികള്‍ അരങ്ങേറും. വടക്കേ അമേരിക്കയിലെ എല്ലാ ശ്രീ നാരായനീയരെയും ഒരു കുടക്കീഴില്‍ അണി നിരത്തിക്കൊണ്ട്‌ 2016 ഇല്‍ FSNONA യുടെ ആഭിമുഖ്യത്തില്‍ വിവിധ കലാ സംസ്‌കാരീക പരിപാടികളോടെ ടെക്‌സാസില്‍ സംഘടിപ്പിക്കുന്ന ശ്രീനാരായണീയ ദേശീയ കണ്വെന്‍ഷന്റെ സുഗമ പ്രവര്‍ത്തനത്തിനായി ഷിക്കാഗോ റീജിയണല്‍ കമ്മറ്റിയുടെ രൂപീകരണവും നടക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ നടരാജന്‍ കൃഷ്‌ണന്‍ (പ്രസിഡന്റ്‌) 630532 7846, സുരേഷ്‌ സുകുമാരന്‍ (സെക്രട്ടറി)631671 7006, മോഹനന്‍ കൃഷ്‌ണന്‍ ( ട്രഷറര്‍) 847 966 4591.email : snachicago2015@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.