You are Here : Home / USA News

ഐ.എന്‍.ഒ.സി കേരളാ കണ്‍വന്‍ഷന്‌ ആശംസാപ്രവാഹം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 21, 2015 06:04 hrs UTC

ഷിക്കാഗോ: ഐ.എന്‍.ഒ.സി കേരളാ കണ്‍വന്‍ഷന്‌ മന്ത്രിമാരുടേയും എം.എല്‍.എമാരുടേയും നേതാക്കന്മാരുടേയും ആശംസാ പ്രവാഹം. ഓഗസ്റ്റ്‌ 21, 22 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഐ.എന്‍.ഒ.സി കേരളാ കണ്‍വന്‍ഷന്‌ വിജയാശംസകളുമായി നേതാക്കളുടെ വന്‍നിര. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളും, മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസ്‌ സംസ്‌കാരമുള്ള കോണ്‍ഗ്രസ്‌ മുന്‍കാല പ്രവര്‍ത്തകരുടേയും, അനുഭാവികളുടേയും സംഗമവേദിയ്യാ ഷിക്കഗോ അരങ്ങേറുമ്പോള്‍, വടക്കേ അമേരിക്കയില്‍ ഇതാദ്യമായി ദേശീയ കണ്‍വന്‍ഷന്‌ ഷിക്കാഗോ സാക്ഷ്യം വഹിക്കുകയാണ്‌. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 69-മത്‌ ആഘോഷങ്ങളും ഇതേ വേദിയില്‍ ആചരിക്കുമ്പോള്‍ ത്രിവര്‍ണ്ണ പതാകകളുടെ അകമ്പടി കണ്‍വന്‍ഷന്‌ വര്‍ണ്ണശോഭയേകും.

 

ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പ്രഥമ കണ്‍വന്‍ഷന്‌ അത്യന്തം ആഹ്ലാദത്തോടെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്നു. അമേരിക്കയില്‍ ഇന്ത്യന്‍ സംസ്‌കാരവും, ഇന്ത്യയുടെ പ്രതിഛായ മെച്ചപ്പെടുത്താന്‍ ഐ.എന്‍.ഒ.സി വഹിക്കുന്ന പങ്ക്‌ അത്യന്തം ശ്ശാഘനീയമെന്നും, ജനാധിപത്യ മതേതര സോഷ്യലിസ്റ്റ്‌ മൂല്യങ്ങള്‍ ഉയര്‍ത്തുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സന്ദേശവാഹകര്‍ക്ക്‌ എല്ലാവിധ വിജയാശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക-പ്രവാസികാര്യ വകുപ്പ്‌ മന്ത്രി കെ.സി. ജോസഫ്‌ കോണ്‍ഗ്രസിന്റേയും ഇന്ത്യയുടേയും വക്താക്കളായ ഐ.എന്‍.ഒ.സി പ്രവര്‍ത്തകരെ അഭിനന്ദിച്ചു. കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌ ലാലി വിന്‍സെന്റ്‌, ഡോ. കരണ്‍സിംഗ്‌ എം.പി, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ്‌ കെ. ചന്ദ്രശേഖരന്‍, ബെന്നി ബഹനാല്‍ എം.എല്‍.എ, പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എ, കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌ എം.എം ഹസ്സന്‍ തുടങ്ങി ഒട്ടേറെ നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നു. ഇല്ലിനോയി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ നേതൃത്വം നല്‍കുന്ന കമ്മിറ്റികള്‍ ദേശീയ നേതൃത്വത്തോടു ചേര്‍ന്ന്‌ അക്ഷീണം പ്രയത്‌നിക്കുന്നു. നാഷണല്‍ പ്രസിഡന്റ്‌ ജോബി ജോര്‍ജ്‌, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, ട്രഷറര്‍ സജി ഏബ്രഹാം, ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്‌ എന്നിവര്‍ കണ്‍വന്‍ഷനുവേണ്ടി കഠിന പരിശ്രമം നടത്തിവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.