You are Here : Home / USA News

ഐ.എന്‍.എ.ഐ. പ്രതിഷേധം രേഖപ്പെടുത്തി

Text Size  

Story Dated: Saturday, August 22, 2015 10:17 hrs UTC

 
ഷിക്കാഗോ : ഈയടുത്ത നാളില്‍ ഒരു പ്രമുഖ മലയാള പത്രത്തില്‍ 'ആറെന്‍' എന്ന തലക്കെട്ടില്‍ വന്ന ഒരു കവിതയേയും അത് പ്രസിദ്ധീകരിച്ച മാധ്യമത്തെയും ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി വളരെ ശക്തമായി പ്രതിഷേധിച്ചു. ആഗസ്റ്റ് 17ന് പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയില്‍ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ കൂടിയ ജനറല്‍ ബോഡി യോഗത്തില്‍ നാഷ്ണല്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍ ഐ.എന്‍.എ.കെ. മുന്‍ പ്രസിഡന്റുമാരായ ഡോ.അജിമോള്‍ ലൂക്കോസ്, റ്റിസി സിറിയക്, ഫിലോ ഫിലിപ്പ് എന്നിവരും മറിയാമ്മ പ്പിള്ള, ജൂലി തോമസ്, മോളി സക്കറിയ, ഡോ.സിമി ജോസഫ്, സൂസന്‍ ഇടമല, ചിന്നമ്മ ഫിലിപ്പ്, ആഗ്നസ് മാത്യു സൂസന്‍ മാത്യു, തങ്കമ്മ പോത്തന്‍, ലിസ സിബി എന്നിവരും പ്രതിഷേധം രേഖപ്പെടുത്തി.
 
ഇന്ന് വളരെ അഭിമാനത്തോടെ ലോകം നോക്കിക്കാണുകയും തങ്ങളുടെ കരുണാദ്രമായ സേവനം കൊണ്ട് എന്നും മുക്തകണ്ഠം പ്രശംസ നേടുകയും ചെയ്യുന്ന നേഴ്‌സിംഗ് പ്രൊഫഷനേയും അമേരിക്കന്‍ മലയാളി നേഴ്‌സുമാരേയും വളരെ വികലമായും മ്ലേച്ഛമായും ചിത്രീകരിച്ചിരിക്കുന്നതിനെ ഏവരും ശക്തമായി അപലപിച്ചു. എഴുത്തുകാര്‍ തങ്ങളുടെ സാഹിത്യവാസനകളെ സമൂഹത്തിന്റെ നന്മയ്ക്കുതകുന്ന വിധത്തില്‍ ഉപയോഗിക്കാതെ പബ്ലിസിറ്റിക്കുവേണ്ടി വെറും തരം താണ രീതിയിലേക്ക് പോകുന്നത് തികച്ചും സ്വീകാര്യമല്ലാത്ത കാര്യമാണ്. ഏതു ജോലിക്കും അതിന്റേതായ മാന്യതയും മഹത്വവുമുണ്ടെന്ന് ഇക്കൂട്ടര്‍ മറന്നു പോകുന്നു.
 
സെക്രട്ടറി ജൂബി വള്ളിക്കളം, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മേരി റജീന സേവ്യര്‍ എന്നിവര്‍ മീറ്റിംഗിന് നേതൃത്വം നല്‍കി.
 
റിപ്പോര്‍ട്ട് : ജൂബി വള്ളിക്കളം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.