You are Here : Home / USA News

മരണശിക്ഷയുടെ നിതിശാസ്‌ത്രം: സര്‍ഗ്ഗവേദിയില്‍ ചര്‍ച്ച

Text Size  

Story Dated: Friday, September 11, 2015 10:36 hrs UTC

മനോഹര്‍ തോമസ്‌

സര്‍ഗവേദിയില്‍ പ്രൊ . എം.വി . ബേബി അവതരിപ്പിച്ച വിഷയമാണ്‌ `മരണ ശിക്ഷയുടെ നിതിശാസ്‌ത്രം' ഈ ആധുനിക കാലഘട്ടത്തില്‍ കുറ്റം ചെയ്‌തവരോടുള്ള പ്രതികരണം ഒരു refined soctiy ക്ക്‌ ഉതകുന്നതാകണം എന്നാ കാര്യം അദ്ദേഹം വ്യക്തമാക്കി .ഏറ്റവും കിരാതമെന്ന്‌ വിശേഷിപ്പിക്കാവുന്ന `വധശിക്ഷ' 141 രാജ്യങ്ങളില്‍ നിര്‍ത്തലാക്കിയിട്ടുണ്ട്‌ . അധികം പുറം ലോകം അറിയുന്നില്ലെങ്കിലും സര്‍ക്കാരിനെതിരായ ഏത്‌ ചെറിയ നിക്കത്തിനും ശിക്ഷ നടപ്പാക്കുന്ന ചൈനയിലാണ്‌ ലോകത്തിലെ ഏറ്റവും കുടുതല്‍ `വധശിക്ഷ' പല ലോക രാഷ്ട്രങ്ങളും പതുക്കെ , പതുക്കെ ഇത്‌ നിര്‍ത്താനുള്ള ശ്രമത്തിലാണ്‌ . മനോഹര്‍ തോമസ്‌ ,ആമുഖ പ്രസംഗത്തില്‍ സിരിയല്‍ കില്ലെര്‍ Ted Bundy യുടെ ജിവിതത്തെപ്പറ്റി പരാമര്‍ശിക്കുകയുണ്ടായി .നിയമ വിദ്യാര്‍ഥിയും, സുമുഖനും ,അതിവ ബുദ്ധിമാനുമായ ടെഡ്‌ എങ്ങിനെ ഒരു കൊലയാളിയായി .മരണ കുറിപ്പില്‍ അയാള്‍ വ്യക്തമാക്കിയ പല സത്യങ്ങളും ജിവിക്കുന്ന അച്ഛനമ്മമാര്‍ക്ക്‌ ഒരു പാഠം കുടിയാണ്‌.കുട്ടിക്കാലത്ത്‌ താന്‍ അടുത്ത വിട്ടിലെ പുച്ചയെയും ,പട്ടിയെയും പിടിച്ച്‌ കൊന്ന്‌ തന്റെ വിടിന്റെ പുറകിലെ മുറ്റത്ത്‌ കോലില്‍ കുത്തിവക്കുമ്പോള്‍ അച്ഛനും അമ്മയും കണ്ടില്ലെന്നു നടിച്ചു .ഒന്ന്‌ ശാസിക്കുക പോലും ചെയ്‌തില്ല .തവളയെ കൊന്ന്‌ കോലില്‍ കുത്തിവച്ച്‌ മുറ്റം അലംങ്കരിക്കുകയായിരുന്നു തന്റെ വിനോദം .

 

ആരും ഒന്നും പറഞ്ഞില്ല . പതിമുന്നു വയസ്സുമുതല്‍ പ്രോണോ ചിത്രങ്ങള്‍ മുറിയിലിരുന്ന്‌ കാണുമ്പോള്‍ അച്ഛനമ്മമാര്‍ താക്കിത്‌ നല്‌കിയില്ല .അങ്ങിനെ വളര്‌ന്ന ഞാനാണ്‌ ഇങ്ങനെ ആയത്‌.പുറമേ വളരെ മാന്യനും , സുമുഖനും ശുഭ്ര വസ്‌ത്രധാരിയുമായ ടെഡിന്റെ ആന്തര സ്വഭാവം ധറൗമഹ പേഴ്‌സണാലിറ്റി എത്ര വ്യജാത്യ പുര്‍ണമായിരുന്നു എന്നാ രഹസ്യം ആരും അറിഞ്ഞില്ല . ഇതുപോലെ തന്നെയായിരുന്നു ജഫ്രി ഉമഹാലൃ ടെ ജീവിതവും ; പുറമേ വളരെ മാന്യനും ,ആര്‌ക്കും എന്തുപകാരവും ചെയ്യാന്‍ ഓടി നടന്നിരുന്ന ഡാല്‌മര്‍ ` കാനിബോളിസതിന്റെ ` വക്താവായിരുന്നല്ലോ.. ജിവിതത്തില്‍ നേരിട്ട്‌ പരിചയപ്പെടാനിടവന്ന മാഫിയയുടെ hitman ആയി മാറിയ ജോണ്‍ ഠവമുുലൃ ടെ ജിവിതത്തെപ്പറ്റി മനോഹര്‍ പറഞ്ഞു .സ്റ്റാറ്റെന്‍ കഹെമിറ ലെ Hunter കോളേജ്‌ ല്‍ നിന്ന്‌ മാസ്റ്റര്‍ ഡിഗ്രി എടുത്ത , ഫുട്‌ബോള്‍ കളിയില്‍ ' whole Hm^v Fame " വരെ ആയ ജോണ്‍ 9 പേരെയാണ്‌ കൊന്നത്‌.ശരിയായി തെളിയിക്കപ്പെടാതെ പോയതുകൊണ്ട്‌ 9 വര്‍ഷം ജയിലില്‍ കിടന്നു പുറത്തിറങ്ങി . കൊല്ലേണ്ട ആളെ ബോട്ടിലിരുത്തി രണ്ടു കാലും പ്ലാസ്റ്റിക്‌ ബക്കറ്റ്‌ ല്‍ വച്ച്‌ സിമെന്റ്‌ നിറക്കുന്നു.. നേരെ Atlantic കടലിലേക്ക്‌ . ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ സിമെന്റു ഉറക്കും . അങ്ങ്‌ മറിച്ചിടുമ്പോള്‍ എന്നെന്നേക്കുമായി കടലിന്റെ ആഴങ്ങളിലേക്ക്‌ ഒരു തിരോധാനം .

 

ചുണ്ടിന്റെ കോണുകളില്‍ ഒരു നേര്‍ത്ത ചിരിയുടെ താളലയം . ` ഞാന്‍ മാഫിയയില്‍ പെട്ട്‌ പോയതാണ്‌ . ഒരിക്കല്‍ പെട്ടാല്‍ നമുക്ക്‌ പിന്നെ മോചനം ഇല്ല . പറഞ്ഞത്‌ അനുസരിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും ഹിട്‌മാന്റെ കയ്‌കളില്‍ കുടി നമ്മളെ യാത്ര യാക്കും . ഒരു ദാക്ഷ്യണ്യവും പ്രതിക്ഷിക്കണ്ട . ` കുറ്റം സംശയാതിതമായി തെളിയിക്കപ്പെട്ടാല്‍ ,വധശിക്ഷ നടപ്പാക്കുക തന്നെ വേണമെന്ന അഭിപ്രായത്തില്‍ ജോണ്‍ വേറ്റം ഉറച്ചു നിന്നു. കൊല്ലുന്നത്‌ ആരുതന്നെ ചെയ്‌താലും തെറ്റാണ്‌. `കൊടുക്കാനാകാത്ത ജിവന്‍ എടുക്കാന്‍ ആര്‍ക്കും അവകാശമില്ല .` അപ്പോള്‍ വധശിക്ഷ കൊടുക്കാതെ ` ജീവപര്യന്തം ` കൊടുത്താല്‍ ഒരു ജീവിതകാലം മുഴുവന്‍ അയാളെ തിറ്റി പോറ്റേണ്ട ഉത്തരവാദിത്തം നമ്മള്‍ക്കാകും. അതായിരുന്നു പ്രൊ . എം ടി . ആന്റണിയുടെ അഭിപ്രായം . പ്രൊ.തെരേസ ആന്റണി , ക്യാപിറ്റല്‍ പണിഷ്‌ന്റിന്‌ എതിരാണെന്ന്‌ വ്യക്തമാക്കി . എന്നാല്‍ ഒരു ലോ ഓഫീസര്‍ കൊല്ലപ്പെട്ടാല്‍ ,വധിചയാള്‍ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ യാതൊരു എതിരഭിപ്രായവും പറയാനില്ലഷെല്‍ട്ടറുകള്‍ എല്ലാം കുറ്റവാളികളെ കൊണ്ട്‌ നിറഞ്ഞിരിക്കുന്ന കാരണം സാധുക്കളായ Homeless ന്‌ അങ്ങോട്ട്‌ പോകാന്‍ താല്‍പര്യമില്ല. തെറ്റ്‌ ചെയ്‌തവര്‍ക്കു അര്‍ഹമായ ശിക്ഷ കൊടുക്കണമെന്നും ,എന്നാല്‍ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നും ,മോന്‍സി കൊടുമണ്‍ പറഞ്ഞു .2011 ലെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 24024 ബലാത്സംഗങ്ങളാണ്‌ നടന്നത്‌ .അതില്‍ 600 എണ്ണം തലസ്ഥാനമായ, ഡല്‍ഹിയിലും ,1600 എണ്ണം കേരളത്തിലും .കുറ്റം തെളിയിക്കപ്പെട്ടാല്‍ ഒരു നിമിഷം പോലും ബാക്കി വക്കരുത്‌ എന്ന അഭിപ്രായത്തില്‍ ഡോ. ഷീല ഉറച്ചു നിന്നു. ജി .ശങ്കര കുറുപ്പിന്റെ `പാഥേയം' എന്ന സമാഹാരത്തിലെ `ചന്ദനകട്ടില്‍` എന്ന കവിത ഷീല ടീച്ചര്‍ അവതരിപ്പിച്ചു . വിമര്‍ശനം ഒരു ഗുണവും ചെയ്യില്ലെന്നും ,എല്ലാം മാറ്റി മറിക്കണം എന്നും ഇ .എം സ്റ്റീഫന്‍ അവകാശപ്പെട്ടു .തുണി ,ഭക്ഷണം ,കിടപ്പാടം എന്നി വ്യക്തിയുടെ പരിമിതമായ ആവശ്യങ്ങള്‍ പുര്‌ത്തികരിക്കാന്‍ കഴിഞ്ഞാല്‍ , അവന്‍ കുറ്റം ചെയ്യാന്‍ മടിക്കും എന്ന പൊതു തത്വം മറക്കരുത്‌ സാനി അംബുക്കന്‍,രാജു തോമസ്‌ ,പി ,ടി പൗലോസ്‌ എന്നിവരും വിഷയത്തെ ആസ്‌പദമാക്കി സംസാരിച്ചു അടുത്ത സര്‌ഗവേദി സെപ്‌റ്റംബര്‍ 19 തിയതി ശനിയാഴ്‌ച കേരള സെന്ററില്‍ വച്ച്‌ കുടുന്നതാണ്‌. പ്രൊ .കെ .വി .ബേബി `വൈലോപ്പിള്ളി ആധുനികതയുടെ പരിപ്രേഷ്യത്തില്‍' എന്ന വിഷയത്തെ പറ്റി സംസാരിക്കും .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.