You are Here : Home / USA News

യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി സണ്ടേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പുരസ്‌ക്കാരങ്ങളുടെ നിറവില്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, September 11, 2015 10:54 hrs UTC

 
ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയ്‌ക്കും സണ്ടേ സ്‌കൂളിനും ഇത്‌ ധന്യ മുഹൂര്‍ത്തം. നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ കേന്ദ്രീകൃത പരീക്ഷയില്‍ ഈ ദേവാലയത്തിലെ സണ്ടേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 201415 അദ്ധ്യയന വര്‍ഷത്തില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കി.

ഭദ്രാസനത്തിലെ 60ല്‍പരം ദേവാലയത്തിലെ 5, 8, 10, 12 ക്ലാസ്സുകളിലാണ്‌ കേന്ദ്രീകൃത പരീക്ഷ എല്ലാ വര്‍ഷവും നടത്തുന്നത്‌. ഭദ്രാസനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ പന്ത്രണ്ടാം ക്ലാസ്സില്‍ ഈ സണ്ടേ സ്‌കൂളിന്‌ മൂന്ന്‌ റാങ്കുകള്‍ ഒരുമിച്ച്‌ ലഭിക്കുന്നത്‌. ജോബിന്‍ മാത്യുവിന്‌ ഒന്നാം റാങ്ക്‌ ലഭിച്ചത്‌ ഇരട്ടിമധുരമായി. ജോസിറെനി മാത്യു ദമ്പതികളുടെ മകനായ ജോബിന്‍ മദ്‌ബഹായിലെ ശുശ്രൂഷകനും, ഭദ്രാസനാടിസ്ഥാനത്തില്‍ നിരവധി പ്രാവശ്യം ബൈബിള്‍ ക്വിസ്‌ സോളോ സോംഗ്‌ വിജയിയുമാണ്‌.

റാങ്ക്‌ ലഭിച്ച കുട്ടികളും അദ്ധ്യാപകരും:
ക്ലാസ്‌ 12 അദ്ധ്യാപകന്‍: പുന്നൂസ്‌ പുന്നന്‍.
വിജയികള്‍: ജോബിന്‍ മാത്യു (ഒന്നാം റാങ്ക്‌), ഷീബാ ജോസഫ്‌, ബെര്‍ലി ജോര്‍ജ്‌

ക്ലാസ്‌ 10 അദ്ധ്യാപിക: ഡോ. ആലീസ്‌ വെട്ടിച്ചിറ
വിജയി: ഷെറില്‍ വറുഗീസ്‌ (രണ്ടാം റാങ്ക്‌)

ക്ലാസ്‌ 8 അദ്ധ്യാപിക: പൊന്നു ജോണ്‍
വിജയികള്‍: അക്ഷ വറുഗീസ്‌, ഡേവിഡ്‌ കുറിയാക്കോസ്‌

റാങ്ക്‌ ലഭിച്ചവരെ അനുമോദിക്കുന്നതിനായി പള്ളിയങ്കണത്തില്‍ കൂടിയ സമ്മേളനത്തില്‍ വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സണ്ണി ജേക്കബ്‌, പുന്നൂസ്‌ പുന്നന്‍, സെക്രട്ടറി തോമസ്‌ മാത്യു, ട്രഷറര്‍ ജോണ്‍ ഐസക്‌ എന്നിവര്‍ വിജയികളെ അനുമോദിക്കുകയും ആശംസകള്‍ നേരുകയും ചെയ്‌തു.

ഒന്നാം റാങ്ക്‌ കരസ്ഥമാക്കിയ ജോബിന്‍ മാത്യു റാങ്ക്‌ ലഭിച്ച എല്ലാവരേയും പ്രതിനിധീകരിച്ച്‌ സംസാരിച്ചു. ഭദ്രാസനാതലത്തില്‍ ഒന്നും, രണ്ടും റാങ്കുകള്‍ കരസ്ഥമാക്കിയ ജോബിന്‍ മാത്യുവിനും, ഷെറില്‍ വറുഗീസിനും ഇടവകയുടെ പാരിതോഷികം നല്‍കി.

കുരിയാക്കോസ്‌ തരിയന്‍, പി.ആര്‍.ഒ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.