You are Here : Home / USA News

ബെര്‍ഗന്‍ ട്ടൈഗേര്‍സിന് ഉജ്ജ്വല വിജയം

Text Size  

Story Dated: Saturday, September 12, 2015 11:43 hrs UTC

 
ന്യൂജേഴ്‌സി:   ക്യാപ്റ്റന്‍  ജിന്‌സ് തരിയന്‍, തോമസ് പോള്‍  എന്നിവരുടെ  മിന്നുന്ന ബാറ്റിംഗ് പ്രകടനത്തിന്റെ  മികവില്‍   മില്ലേനിയം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്  (MASC) സംഘടിപ്പിച്ച ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്  ടൂര്‍ണമെന്റ്റില്‍ ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സംഘടനയായ  ബീറ്റ്‌സ് ഓഫ് കേരളയുടെ  ക്രിക്കറ്റ് ടീം  ബെര്‍ഗന്‍  ട്ടൈഗേര്‍സിന്  ആവേശോജ്വല വിജയം 
 
ഫിലി വാരിയേര്‌സിനു   എതിരായ  ഫൈനലില്‍  ഇരുപതു ഓവറില്‍ വിജയ ലക്ഷ്യമായ  175 പിന്തുടര്‍ന്ന ബെര്‍ഗെന്‍  ട്ടൈഗേര്‍സ്  ആറു വിക്കറ്റ്  നഷ്ടത്തില്‍   ആവേശഭരിതമായ  വിജയം കരസ്ഥമാക്കി.
 
ഒരു  ഘട്ടത്തില്‍  11 റണ്‍സിനു 5  വിക്കറ്റ്  നഷ്ടപ്പെട്ട്  വന്‍ ബാറ്റിംഗ്  തകര്‍ച്ച നേരിട്ട   ബെര്‍ഗെന്‍ ട്ടൈഗേര്‍സിനെ  ആറാം വിക്കറ്റ്  കൂട്ടുകെട്ടില്‍  ക്യാപ്റ്റന്‍ ജിന്‌സ് തരിയനും, തോമസ് പോളും നടത്തിയ  വെടികെട്ടു ബാറ്റിംഗ് പ്രകടനം 2012 നു ശേഷം  MASC  ചാമ്പ്യന്‍സ് ട്രോഫിയില്‍  ബെര്‍ഗെന്‍  ട്ടൈഗേര്‍സ്  ടീമിനെ വീണ്ടും കിരീട നേട്ടത്തിലേക്ക് ആനയിച്ചു 
 
വെറും 34 ബോളില്‍ 67 റണ്‍സ് വാരി കൂട്ടിയ ക്യാപ്റ്റന്‍  ജിന്‌സ് തരിയന്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. തോമസ് പോള്‍  26 പന്തില്‍ 43 റണ്‍സ് എടുത്തു.  ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ 120 റണ്‍സ്  ടീമിന്റെ വിജയ ശില്പിയായി.  ഫിലി വാരിയേര്‌സിനു വേണ്ടി സുഗിന്‍  സാമുവല്‍  57 റണ്‍സ് എടുത്തു. 
 
ടൂര്‍ണമെന്റ്റില്‍  പങ്കെടുത്ത 13 ടീമിനെയും പിന്തള്ളി  ഉജ്വല പ്രകടനം  പുറത്തെടുത്ത  ടീമിന്റെ  വിജയത്തില്‍  ടീം ക്യാപ്റ്റന്‍ ജിന്‌സ് തരിയന്‍ അതീവ  ആഹ്ലാദം രേഖപെടുത്തി. വരും വര്‍ഷങ്ങളില്‍  ബെര്‍ഗെന്‍ ട്ടൈഗേര്‍സ്  കൂടുതല്‍  മികവാര്‍ന്ന നേട്ടങ്ങളിലേക്ക് കുതിക്കും  എന്ന  പ്രത്യാശയും  ക്യാപ്റ്റന്‍ പ്രകടിപ്പിച്ചു 
 
ബീറ്റ്‌സ് ഓഫ് കേരള  സെക്രട്ടറി    സുമേഷ് സുരേന്ദ്രൻ ടീമിന്റ്‌റെ തിളക്കമാര്‍ന്ന വിജയത്തില്‍  ടീം ക്യാപ്റ്റന്‍ , അംഗങ്ങള്‍ എന്നിവരെ  ബീറ്റ്‌സ് ഓഫ് കേരളയുടെ പേരില്‍ അഭിനന്ദനം അറിയിച്ചു .  
 
വാര്‍ത്ത അയച്ചത്:  ജിനേഷ്  തമ്പി 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.