You are Here : Home / USA News

ഹൂമറസ് സ്പീക്കിങ്ങ്-രാജന്‍ മേപ്പുറം ജില്ലാതല മത്സരത്തിന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 12, 2015 11:45 hrs UTC

 
മസ്‌കിറ്റ്: ഇന്റര്‍ നാഷ്ണല്‍ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ലീഡര്‍ഷിപ്പ് ഡവലപ്പിങ്ങ് സംഘടന ടോട്ടസ്റ്റ് മാസ്‌റ്റേഴ്‌സ് നടത്തിയ ഹൂമറസ് സ്പീക്കിങ്ങ് മത്സരത്തില്‍ മസ്‌കിറ്റ് സിറ്റിയില്‍ നിന്നും രാജന്‍ മേപ്പുറം വിജയിയായി.
 
ഈ മാസം ഒടുവില്‍ ജില്ലാതലത്തില്‍ നടക്കുന്ന മത്സരത്തില്‍ മസ്‌കിറ്റ് സിറ്റിയെ പ്രതിനിധീകരിച്ചു ശ്രീ.രാജന്‍ പങ്കെടുക്കും.
 
ഡാളസ്സിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് സജ്ജീവമായി പ്രവര്‍ത്തിക്കുന്ന രാജന്‍, കേരള അസ്സോസിയേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മെമ്പര്‍, സണ്ണി വെയ്ല്‍ പബ്ലിക്ക് ലൈബ്രറി ബോര്‍ഡ് മെമ്പര്‍, പബ്ലിക്ക് നോട്ടറി എന്നീ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സില്‍ ആദ്യമായി എത്തുന്ന മലയാളികള്‍ക്കു സഹായഹസ്തവുമായി ഓടിയെത്തുന്നതില്‍ ശ്രീ. രാജന്‍ മേപ്പുറം എന്നും മുന്‍ പന്തിയിലാണ്. സരസമായി സഹപ്രവര്‍ത്തകരോട് ഇടപെടുന്ന രാജന്‍ മത്സരത്തില്‍ പങ്കെടുത്ത ഇരുപതോളം മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഹ്യൂമറസ് സ്പീക്കിങ്ങില്‍ വിജയ കിരീടമണിഞ്ഞത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.