You are Here : Home / USA News

ഷിക്കാഗോ ദേശീയ വടംവലി;റഫ് ഡാഡീസ് ജേതാക്കള്‍

Text Size  

Story Dated: Saturday, September 12, 2015 11:48 hrs UTC

 
ഷിക്കാഗോ: അവസാന നിമിഷം വരെ ആവേശം മുറ്റി നിന്ന ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ മൂന്നാമത് ദേശീയ വടംവലി മത്സരത്തില്‍ റഫ് ഡാഡീസ് അട്ടിമറി വിജയം കരസ്ഥമാക്കി. ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോട്ടയം കിംഗ്‌സിനെ ഇഞ്ചോടിഞ്ചു പോരാട്ടത്തിലൂടെ കീഴടക്കിയാണ് റഫ് ഡാഡീസ് കിരീടത്തില്‍ മുത്തമിട്ടത്. സെന്റ് സ്റ്റീഫന്‍സ്, ഡാളസ് കിംഗ്‌സ് ടീമുകള്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. മികച്ച കോച്ചിനുള്ള അവാര്‍ഡ് റഫ് ഡാഡീസിന്റെ അജീഷ് കാരാപ്പള്ളി സ്വന്തമാക്കി. സോഷ്യല്‍ ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ചു ക്രമീകരിച്ച വടംവലി മത്സരം ഫാ. സുനി പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളി മൈതാനിയില്‍ തിങ്ങി നിറഞ്ഞ ജനകൂട്ടത്തെ സാക്ഷി നിറുത്തി അമേരിക്കയിലെ എട്ടു ടീമുകളാണ് മാറ്റുരച്ചത്.
 
ഒന്നാം സമ്മാനം ജോയി നെടിയകാലായില്‍ സംഭാവന ചെയ്ത 3001 ഡോളറും, മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ജയിംസ് പാട്ടപ്പതിയില്‍ സംഭാവന ചെയ്ത 2001 ഡോളറും പി.ജെ.ജോണ്‍ പാട്ടപ്പതി മെമ്മോറിയല്‍  എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം കുളങ്ങര ഫാമിലി സംഭാവന ചെയ്ത 1001 ഡോളറും രാജു കുളങ്ങര മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയുമായിരുന്നു. മാത്യു തട്ടാമറ്റം സംഭാവന ചെയ്ത 151 ഡോളറും, ടി.എം.ചാക്കോ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും മികച്ച കോച്ചിന് ലഭിച്ചു. മുന്‍ ഇന്ത്യന്‍ വോളീബോള്‍ താരം ഡോ.ജോര്‍ജ്ജ് മാത്യു ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. പ്രസിഡന്റ് സാജു കണ്ണമ്പള്ളി, സിബി കദളിമറ്റം, ജോയി നെല്ലാമറ്റം, പ്രദീപ് തോമസ്, സണ്ണി ഇണ്ടിക്കുഴി, ബെന്നി കളപ്പുര, ബിനു കൈതയ്ക്കതൊട്ടി, മനോജ് അമ്മായികുന്നേല്‍, ബൈജു കുന്നേല്‍, മാത്യു തട്ടാമറ്റം, ബിജു കരിക്കുളം, അനില്‍ മറ്റത്തികുന്നേല്‍, സൈമണ്‍ ചക്കാലപ്പടവില്‍, ജിബി കൊല്ലപ്പിള്ളി, തമ്പിച്ചന്‍ ചെമ്മാച്ചേല്‍, അലക്‌സ് പടിഞ്ഞാറേല്‍, ബിജു പൂത്തറയില്‍, അഭിലാഷ് നെല്ലാമറ്റം, ജോപ്പായി പുത്തേത്ത്, ജോമോന്‍ തൊടുകയില്‍, റ്റോമി ഇടത്തില്‍, ബാബു ഇലവുങ്കല്‍, സണ്ണി കണ്ണാല, തോമസുകുട്ടി നെല്ലാമറ്റം, സജി പൂതൃക്കയില്‍, ജോയി ചെമ്മാച്ചേല്‍, ജോസ് ഇടിയാലി എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. സിനാജ് മാളിയേക്കല്‍, സര്‍ക്കിള്‍ കെ, പേരന്റ് പെട്രോളിയം എന്നിവര്‍ ഡയമണ്ട് സ്‌പോണ്‍സേഴ്‌സ് ആയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.