You are Here : Home / USA News

ആവേശമുണര്‍ത്തി കേരളാ ക്രിക്കറ്റ്‌ ലീഗ്‌ ഫൈനല്‍ ന്യൂയോര്‍ക്കില്‍ സെപ്‌റ്റംബര്‍ 19 ന്‌

Text Size  

Story Dated: Sunday, September 13, 2015 11:25 hrs UTC

 
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളില്‍ ആവേശമുണര്‍ത്തി കേരളാ ക്രിക്കറ്റ്‌ ലീഗ്‌ മത്സരം ഫൈനലിലേക്ക്‌, ന്യൂയോര്‍ക്കില്‍ സെപ്‌റ്റംബര്‍ 19 ന്‌ ആണ്‌ മത്സരം അരങ്ങേറുന്നത്‌, മില്ലിനിയം ക്രിക്കറ്റ്‌ ക്ലബ്‌,ബെര്‍ഗന്‍ ഫ്‌ലെമിംഗ്‌ ടൈഗേഴ്‌സ്‌ എന്നീ ടീമുകള്‍ ആണ്‌ ഫൈനലില്‍ ഏറ്റുമുട്ടുന്നത്‌.

അമേരിക്കന്‍ മലയാളികളുടെ കായിക ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ പൂര്‍ണമായും മലയാളികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ ഒരു ക്രിക്കറ്റ്‌ ലീഗ്‌ ന്യൂ യോര്‍ക്ക്‌ കേന്ദ്രമായി നിലവില്‍ വന്നത്‌, 2015 ഏപ്രില്‍ 25 നാണ്‌ ഈ വര്‍ഷത്തെ സീസണ്‍ ലീഗ്‌ ആരംഭിച്ചത്‌ . അഞ്ചു മാസം കൊണ്ട്‌ എതാണ്ട്‌ നാല്‌പതോളം കളികള്‍ക്ക്‌ ശേഷം ഫൈനലില്‍ എത്തിനില്‍ക്കുമ്പോള്‍ വലിയ പിന്തുണ യാണ്‌ മലയാളി കായിക പ്രേമികളില്‍ നിന്ന്‌ ഉണ്ടായത്‌ എന്ന്‌ സംഘാടകര്‍ അറിയിച്ചു,ഒരു കായിക മത്സരം എന്നതിലുപരി പുതുതലമുറയിലെ അനേകം യുവാക്കള്‍ക്ക്‌ ഒന്നിച്ചു കൂടുവാന്‍ ഒരു വേദി കൂടിയായി മാറി കേരളാ ക്രിക്കറ്റ്‌ ലീഗ്‌.

സെപ്‌റ്റംബര്‍ 19 ന്‌ ന്യൂ യോര്‍ക്കിലെ കണ്ണിഗ്‌ ഹാം പാര്‍ക്കില്‍ വച്ച്‌ ഉച്ചക്ക്‌ ഒരു മണിക്ക്‌ ആരംഭിക്കുന്ന, കായിക മേഖലയിലെ അനേകം പ്രമുഖര്‍ പങ്കെടുക്കുന്ന അവസാന ലീഗ്‌ മത്സരത്തില്‍ എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു,പ്രവേശനം സൗജന്യമായിരിക്കും , കൂടുതല്‍ വിവരങ്ങള്‍ക്ക്‌ WWW .KCLUSA.COM or call-347-465-0457

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.