You are Here : Home / USA News

ശിവന്‍ പിള്ള ഫിലഡല്‍ഫിയയില്‍ നിര്യാതനായി

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Sunday, September 13, 2015 11:30 hrs UTC

 

സ്‌പ്രിങ്ങ്‌ ഫീല്‍ഡ്‌: ഫിലഡല്‍ഫിയയിലെ മലയാള-സാമൂഹിക രംഗത്ത്‌ നിറസാന്നിദ്ധ്യമായിരുന്ന ശിവന്‍ പിള്ള (71) നിര്യാതനായി. ഒരു രാജകീയ മാവേലി മന്നനായിരുന്നു ശിവന്‍ പിള്ള. നാട്ടുക്കൂട്ടം ചിന്താവേദിയിലും കല മലയാളി അസ്സോസിയേഷനിലും സജീവ പ്രവര്‍ത്തകനായിരുന്നു.

15-ാം തിയതി ചൊവ്വാഴ്‌ച്ച വൈകുന്നേരം 6 മുതല്‍ 8:30 വരെ ഡോണഹ്യൂ ഫ്യൂണറല്‍ ഹോമില്‍ വ്യൂവിങ്ങ്‌. (8401 വെസ്റ്റ്‌ ചെസ്റ്റെര്‍ പൈക്ക്‌, അപ്പര്‍ഡാര്‍ബി)്‌. (Tuesday, September 15th from 6-8:30 pm at Donahue funeral home, 8401 West Chester Pike, Upper Darby). സംസ്‌കാരം കേരളത്തിലെ ജന്മദേശമായ തടിയൂരില്‍.

ഇന്ത്യാ പ്രസ്‌ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കാ ദേശീയ ജനറല്‍ സെക്രട്ടറി വിന്‍സന്റ്‌ ഇമ്മാനുവേല്‍, ഫോമാ മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, നാട്ടുക്കൂട്ടം രക്ഷാധികാരി ഫാ. എം. കെ.കുര്യാക്കോസ്‌, ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ചെയര്‍മാന്‍ രാജന്‍ സാമുവേല്‍, പമ്പാ പ്രസിഡന്റ്‌ ജോര്‍ജ്‌ ഓലിക്കല്‍, ഓര്‍മാ പ്രസിഡന്റ്‌ ജോസ്‌ ആറ്റുപുറം, മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമ ഡയ്രക്ടര്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍ , പ്രസ്‌ക്ലബ്‌ ഫിലഡല്‍ഫിയാ ചപ്‌റ്റര്‍ പ്രസിഡന്റ്‌ സുധാ കര്‍ത്താ, മുന്‍ ഫൊക്കാനാ വൈസ്‌ പ്രസിഡന്റ്‌ അലക്‌സ്‌ തോമസ്‌, മുന്‍ ഫോമാ വൈസ്‌ പ്രസിഡന്റ്‌ യോഹന്നാന്‍ ശങ്കരത്തില്‍, പിയാനോ പ്രസിഡന്റ്‌ ലൈലാ മാത്യു എന്നിവരും ഒട്ടനവധി സമൂഹ്യ നേതാക്കളും സുഹൃത്തുക്കളും ശിവന്‍ പിള്ളയുടെ ഭാര്യയും കുഞ്ഞുമക്കളുമുള്ള കുടുംബത്തെ അനുശോചനം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.