You are Here : Home / USA News

ശിവന്‍പിള്ളയ്‌ക്ക്‌ മാപ്പിന്റെ ആദരാഞ്‌ജലികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 15, 2015 11:50 hrs UTC

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ മലയാളി സമൂഹത്തിന്റെ കലാ-സാംസ്‌കാരിക വേദികളില്‍ നിറസാന്നിധ്യമായിരുന്ന ശിവന്‍പിള്ളയുടെ (71) വേര്‍പാടില്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്‌) എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അഗാധമായ ദുഖം രേഖപ്പെടുത്തി. മാപ്പിന്റെ എക്കാലത്തേയും നല്ല സുഹൃത്തായിരുന്നു ശിവന്‍പിള്ള എന്നും, മാവേലി മന്നന്റെ മലയാളത്തനിമ വിളിച്ചറിയിക്കുന്ന പ്രൗഢഗംഭീരമായ ആകാരസൗഭഗത്തിന്റെ ആള്‍രൂപമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം മലയാളി സമൂഹത്തിന്‌ കനത്ത നഷ്‌ടമാണ്‌ വരുത്തിവെച്ചിരിക്കുന്നതെന്നും പ്രസിഡന്റ്‌ സാബു സ്‌കറിയ, വൈസ്‌ പ്രസിഡന്റ്‌ ഡാനിയേല്‍ പി. തോമസ്‌, ജനറല്‍ സെക്രട്ടറി സിജു ജോണ്‍, സെക്രട്ടറി ചെറിയാന്‍ കോശി, ട്രഷറര്‍ ജോണ്‍സണ്‍ മാത്യു, പി.ആര്‍.ഒ സോബി ഇട്ടി എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു. പൊതുദര്‍ശനം സെപ്‌റ്റംബര്‍ 15-ന്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 8.30 വരെ അപ്പര്‍ഡാബിയിലുള്ള ഡോണോഹ്യൂ ഫ്യൂണറല്‍ ഹോമില്‍ (8401 W. Chester Pike, Upper Darby, PA 19082) നടത്തപ്പെടുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.