You are Here : Home / USA News

ബ്രദര്‍ ഡാമിയന്‍ ഫിലാഡല്‍ഫിയയില്‍ ശുശ്രൂഷിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 19, 2015 12:55 hrs UTC

കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചായ കൊച്ചി ബ്ലെസിംഗ്‌ സെന്ററിന്റെ സ്ഥാപക സീനിയര്‍ പാസ്റ്ററും, അനുഗ്രഹീത ദൈവ വചന അധ്യാപകനും, `ബ്ലെസിംഗ്‌ ടുഡേ' ടിവി പ്രോഗ്രാമിലൂടെയും, ബ്ലെസിംഗ്‌ ഫെസ്റ്റിവലിലൂടെയും ലോകമെങ്ങുമുള്ള മലയാളികള്‍ക്ക്‌ സുപരിചിതരായ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും സെപ്‌റ്റംബര്‍ 20-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 6.30-ന്‌ ന്യൂലൈഫ്‌ കമ്യൂണിറ്റി ചര്‍ച്ച്‌, 2680 ഹണ്ടിംഗ്‌ടണ്‍ പൈക്ക്‌, ഹണ്ടിംഗ്‌ടണ്‍ വാലി, പി.എ-19006 (NewLife Community Church, 2680 Huntington Pike, Huntington Valley, PA 19006) -ല്‍ ദൈവവചന പ്രഘോഷണം നടത്തുന്നതാണ്‌. അമേരിക്കയില്‍ അതിവേഗം വളരുന്ന സഭകളില്‍ ഒന്നായ ഫിലാഡല്‍ഫിയ റിവൈവല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തുന്ന ദൈവ വചന രോഗസൗഖ്യ ശുശ്രൂഷയില്‍ ഈ നൂറ്റാണ്ടില്‍ ദൈവം അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ ശുശ്രൂഷിച്ചിട്ടുണ്ട്‌.

ബ്രദര്‍ പി.ജി വര്‍ഗീസ്‌, തോമസുകുട്ടി ബ്രദര്‍ (സ്വര്‍ഗ്ഗീയ വിരുന്ന്‌), പാസ്റ്റര്‍ ജോണ്‍സണ്‍ വര്‍ഗീസ്‌ (ബാംഗ്ലൂര്‍), പാസ്റ്റര്‍ അനിസണ്‍ (കാനഡ), ബ്രദര്‍ സജിത്ത്‌ കണ്ണൂര്‍ തുടങ്ങിയ അഭിഷിക്തന്മാര്‍ ഈ സഭയില്‍ ശുശ്രൂഷിച്ചിട്ടുണ്ട്‌. രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പടുന്നവര്‍ എന്നിവര്‍ക്കായി ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്‌. വിവിധ ലോകരാജ്യങ്ങളിലുള്ള 'ബ്ലെസിംഗ്‌ ടുഡേ' ടിവി പ്രോഗ്രാമിന്റെ പ്രേക്ഷകരുടെ സമയ സൗകര്യപ്രകാരം ടിവി പ്രോഗ്രാം www.blessingtoday.tv വെബ്‌സൈറ്റില്‍ കാണാവുന്നതാണ്‌. ജാതി-മത-സഭാ വ്യത്യാസമെന്യേഎല്ലാവര്‍ക്കും കടന്നുവന്ന്‌ അനുഗ്രഹം പ്രാപിക്കാന്‍ ക്ഷണിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 215 680 3572, 215 677 4181, 267 265 3273. www.blessingtoday.tv

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.