You are Here : Home / USA News

ബ്ലെസിംഗ്‌ ഫെസ്റ്റിവല്‍ ന്യൂയോര്‍ക്കില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 19, 2015 12:58 hrs UTC

`ബ്ലെസിംഗ്‌ ടുഡേ' ടിവി പ്രോഗ്രാമിലൂടെയും, ബ്ലെസിംഗ്‌ ഫെസ്റ്റിവലിലൂടെയും (Blessing Festivals) ലോകമെങ്ങുമുള്ള മലയാളികള്‍ക്ക്‌ സുപരിചിതരായ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും സെപ്‌റ്റംബര്‍ 19-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ ന്യൂയോര്‍ക്കില്‍ ക്രമീകരിച്ചിരിക്കുന്ന ബ്ലെസിംഗ്‌ ഫെസ്റ്റിവലില്‍ ദൈവ വചനം ശുശ്രൂഷിക്കുന്നതും രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതുമാണ്‌. സെപ്‌റ്റംബര്‍ 19-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ സെന്റ്‌ പോള്‍സ്‌ ഇന്റര്‍നാഷണല്‍ ലൂഥറന്‍ ചര്‍ച്ച്‌ 262- 22 യൂണിയന്‍ ടേണ്‍ പൈക്ക്‌, ക്യൂന്‍സ്‌, ന്യൂയോര്‍ക്ക്‌ 11004 (St. Paul's International Lutheran Church 262- 22 Union Turnpike, Queens, Newyork- 11004 ) ഈ ഏകദിന പ്രാര്‍ത്ഥനായോഗം ക്രമീകരിച്ചിരിക്കുന്നത്‌.

 

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന `ബ്ലെസിംഗ്‌ ഫെസ്റ്റിവല്‍' അനേകര്‍ക്ക്‌ അനുഗ്രഹമാണ്‌. കഴിഞ്ഞ 3 വര്‍ഷമായി ന്യൂയോര്‍ക്കില്‍ ക്രമീകരിച്ചിരിക്കുന്ന 'ബ്ലെസിംഗ്‌ ഫെസ്റ്റിവലില്‍' സഭാ വ്യത്യാസമെന്യേ അനേകര്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിച്ചിട്ടുണ്ട്‌. വിവിധ ലോകരാജ്യങ്ങളിലുള്ള 'ബ്ലെസിംഗ്‌ ടുഡേ' ടിവി പ്രോഗ്രാമിന്റെ പ്രേക്ഷകരുടെ സമയ സൗകര്യപ്രകാരം ടിവി പ്രോഗ്രാം www.blessingtoday.tv വെബ്‌സൈറ്റില്‍ കാണാവുന്നതാണ്‌. കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചായ കൊച്ചി ബ്ലെസിംഗ്‌ സെന്ററിന്റെ സ്ഥാപക സീനിയര്‍ പാസ്റ്റേഴ്‌സാണ്‌ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും. സെപ്‌റ്റംബര്‍ 7,8 തീയതികളില്‍ ലോസാഞ്ചലസിലും, 11,12,13 തീയതികളില്‍ കാലിഫോര്‍ണിയയിലെ സാന്റിയാഗോയിലും, സാന്‍ഹുസെയിലും നടന്ന പ്രാര്‍ത്ഥനാ യോഗങ്ങള്‍ അനേകര്‍ക്ക്‌ അനുഗ്രഹപ്രദമായിരുന്നു. രണ്ടാഴ്‌ചത്തെ ഹ്രസ്വ സന്ദര്‍ശനത്തിന്‌ അമേരിക്കയില്‍ എത്തിച്ചേര്‍ന്ന ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും സെപ്‌റ്റംബര്‍ 20-ന്‌ നാട്ടിലേക്ക്‌ മടങ്ങും. ജാതി-മത-സഭാ വ്യത്യാസമെന്യേഎല്ലാവര്‍ക്കും കടന്നുവന്ന്‌ അനുഗ്രഹം പ്രാപിക്കാന്‍ ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 917 855 2024, 516 312 5293, 347 798 4493, 718 761 4388. www.blessingtoday.tv

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.