You are Here : Home / USA News

സമുദ്ര ഗവേഷണ ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ വി. തിരുവാതുക്കല്‍ ക്ലിഫ്ടണില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 19, 2015 01:02 hrs UTC

ക്ലിഫ്ടണ്‍, ന്യൂജേഴ്‌സി: പ്രമുഖ സമുദ്ര ഗവേഷണ ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ വി. തിരുവാതുക്കല്‍ (77) സെപ്റ്റംബര്‍ 17ന് ക്ലിഫ്ടണില്‍ നിര്യാതനായി. ചേര്‍ത്തല സ്വദേശിയായ അദ്ദേഹം ചെറുപ്പത്തിലേ പഠത്തിനായി അമേരിക്കയില്‍ എത്തിയതാണ്. സെന്റ് ലൂയി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം മിഷിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌റ്റേഴ്‌സും, ഒറിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡിയും നേടി. നാലു പതിറ്റാണ്ടായി ക്ലിഫ്ടണില്‍ താമസിക്കുന്ന അദ്ദേഹം ഏതാനും മാസം മുമ്പാണ് മോണ്ട് ക്ലെയര്‍ യൂണിവേഴ്‌സിറ്റിയിലെ 45 വര്‍ഷത്തെ സേവനത്തിനു ശേഷം ജിയോളജി ഓഷ്യാനോഗ്രഫി പ്രൊഫസറായി വിരമിച്ചുത്. ഓഷ്യാനോഗ്രാഫി പാഠ പുസ്തകത്തിന്റെ രചയിതാവാണ്. അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍ അംഗമായിരുന്നു. ക്ലിഫ്ടണിലെ സെന്റ് ഫിലിപ്പ് ദി അപ്പോസ്തല്‍ കാത്തലിക് ചര്‍ച്ച് അംഗമായിരുന്നു. ഭാര്യ തെരേസ (മേരി കൈലാത്ത്), പുത്രന്‍ ജോര്‍ജ് തിരുവാതുക്കല്‍ (ലോസ് ആഞ്ചലസ്), പുത്രി പ്രശസ്ത ഓങ്കോളജി സര്‍ജന്‍ ഡോ. ക്രിസ്റ്റീന സ്റ്റീവന്‍സണ്‍ (കണക്ടിക്കട്ട്). മരുമക്കള്‍: രചന നരുല, ക്ലേറ്റന്‍ സ്റ്റീവന്‍സണ്‍. സഹോദരങ്ങള്‍: ക്രിസ്, ജോസഫ്, സിസ്റ്റര്‍ മേരി ജോസഫ് എന്നിവര്‍ നേരത്തെ നിര്യാതരായി. സഹോദരിമാരില്‍ ത്രേസ്യാക്കുട്ടി മാത്യു ചേര്‍ത്തലയിലും, മേരി പട്ടേല്‍ ഫ്‌ളോറിഡയിലെ മെല്‍ബണ്‍ ബീച്ചിലും താമസിക്കുന്നു. സബ്രീന, എലിസബത്ത്, കാതറിന്‍ എന്നിവരാണ് കൊച്ചുമക്കള്‍. പൊതുദര്‍ശനം: ഞായറാഴ്ച 2 മുതല്‍ 6 വരെ. ബിസ്ബ് ക്വിന്‍ലന്‍ ഫ്യൂണറല്‍ ഹോം, 1313 വാന്‍ഹൗട്ടന്‍ അവന്യൂ, ക്ലിഫ്ടണ്‍. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9.15നു സെന്റ് ഫിലിപ്പ് ദി അപ്പോസ്തല്‍ കാത്തലിക് ചര്‍ച്ചില്‍. സംസ്‌കാരം അപ്പര്‍മോണ്ട് ക്ലയറിലുള്ള ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ സെമിത്തേരിയില്‍. വിവരങ്ങള്‍ക്ക്: ഡൊമിനിക് കൈലാത്ത് (201 887 5247).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.