You are Here : Home / USA News

കലാവേദി അവതരിപ്പിക്കുന്ന ഫൈന്‍ ആര്‍ട്‌സിന്റെ നാടക ക്യാമ്പെയിന്‍ കിക്ക്ഓഫ്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Saturday, September 19, 2015 01:22 hrs UTC

 
ന്യൂയോര്‍ക്ക്: കലാവേദിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 31ന് നടക്കുന്ന ഫൈന്‍ ആര്‍ട്‌സ് മലയാളം ക്ലബിന്റെ നാടക ക്യാമ്പെയിന്‍ കിക്ക്ഓഫ് ന്യൂയോര്‍ക്ക് കേരള കിച്ചന്‍ ബാങ്ക്വറ്റ് ഹാളില്‍ നടന്നു. കലാവേദി അംഗങ്ങളും ഫൈന്‍ ആര്‍ട്‌സ് മലയാളം ഭാരവാഹികളും ന്യൂയോര്‍ക്ക് മലയാളി കമ്യൂണിറ്റിയില്‍ നിന്നുള്ള പ്രമുഖനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ആദ്യടിക്കറ്റ് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനും ന്യൂയോര്‍ക്കില്‍ നിന്നുള്ള രാഷ്ട്രീയനേതാവുമായ കളത്തില്‍ വര്‍ഗീസിന് നല്‍കി ഫൈന്‍ ആര്‍ട്‌സ് മലയാളം രക്ഷാധികാരിയും സ്ഥാപക പ്രസിഡന്റുമായ പി ടി ചാക്കോ ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്തു. ഫൈന്‍ ആര്‍ട്‌സ് മലയാളം ആര്‍ട്ടിസ്റ്റുകള്‍ ന്യൂയോര്‍ക്ക് സദസിനായി വിസ്മയപ്രകടനമൊരുക്കുന്നത് ഇതാദ്യമാണ്. 2001ല്‍ ന്യൂജേഴ്‌സിയില്‍ തുടക്കമിട്ടതുമുതല്‍ വിവിധ സ്റ്റേറ്റുകളിലെ നിരവധി സ്റ്റേജുകളിലും കാനഡയിലും നാടകം നാല്‍പതിലധികം വേദികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
ന്യൂയോര്‍ക്കില്‍ സ്ഥാപിതമായ കലാവേദി 2004 മുതല്‍ കലയേയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നു. അതിരുകളില്ലാതെ ഒരുമയുടെ സന്ദേശം പ്രചരിപ്പിക്കുകയാണ് കലാവേദി ലക്ഷ്യമിടുന്നത്. കലയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സമൂഹത്തിലെ താഴേയ്ക്കിടയിലുള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് കലാവേദി സാമ്പത്തികസഹായം നല്‍കുന്നു. കലാവേദിയുടെ ആര്‍ട് ഫോര്‍ ലൈഫ് എന്ന സോഷ്യല്‍ പ്രോജക്ടിലൂടെ ലഭിക്കുന്ന പണം പാവപ്പെട്ട കുട്ടികള്‍ക്കാണ് നല്‍കുന്നത്.
വിന്‍സന്റ് സിറിയക്, ബാലചന്ദ്രന്‍ പണിക്കര്‍, ബാലചന്ദ്രന്‍ നായര്‍(കെ എച്ച് എന്‍ എ), രാജഗോപാല്‍ കുന്നപ്പള്ളില്‍ ( നായര്‍ബനവലന്റ് അസോസിയേഷന്‍ പ്രസിഡന്റ്), കുഞ്ഞ് മാലിയില്‍(കേരളസമാജം പ്രസിഡന്റ്), വിനോദ് കെയാര്‍കെ (ഫൊക്കാന സെക്രട്ടറി), വര്‍ഗീസ് ലൂക്കോസ്, തോമസ് ഉണ്ണി, റജി (ഥ ൊലി ചലം്യീൃസ), തമ്പിക്കുട്ടി, ജോയല്‍ തുടങ്ങി സമൂഹത്തിലെ നിരവധി പ്രശസ്ത വ്യക്തികളും പങ്കെടുത്തു. കലാവേദി ആതിഥ്യം വഹിച്ച പരിപാടികള്‍ സിബി ഡേവിഡ്, സുരേഷ് പണിക്കര്‍, ഡിന്‍സില്‍ ജോര്‍ജ്, ജേക്കബ് ടി ചാക്കോ, സജി മാത്യു, ഷാജി ജേക്കബ്, മാമ്മന്‍ ഏബ്രഹാം, സ്റ്റാന്‍ലി കളത്തില്‍, സാം ജോസഫ്, മത്തായി തടത്തില്‍, സോമി ജോയി, മഞ്ജു സുരേഷ് എന്നിവര്‍ കോഓര്‍ഡിനേറ്റ് ചെയ്തു.
ഒക്‌ടോബര്‍ 31ന് ശനിയാഴ്ച വൈകുന്നേരം 6മണിക്ക് ക്വീന്‍സ് ഫ്‌ളോറല്‍ പാര്‍ക്കിലെ ഇര്‍വിന്‍ ആള്‍ട്മിനിലാണ് നാടകം.
വാര്‍ധക്യ വിഹ്വലതകളുടെ കഥാതന്തുവിലൂന്നി വികസിക്കുന്ന ഒരു ദൃശ്യകാവ്യമാണ് ഫൈന്‍ ആര്‍ട്‌സ് മലയാളം അവതരിപ്പിക്കുന്ന 'മഴവില്ല് പൂക്കുന്ന ആകാശം'. പ്രായമായ മാതാപിതാക്കള്‍ ഭാരമാണന്ന് വിശ്വസിക്കുന്ന ജനറേഷന്‍. ബന്ധങ്ങള്‍ ബന്ധനങ്ങളാവുന്ന നിമിഷങ്ങള്‍. ഇതിനിടയിലും സത്യവും നീതിയും വിജയകിരീടമണിയുന്ന മുഹൂര്‍ത്തങ്ങള്‍.
ഫൈന്‍ ആര്‍ട്‌സ് പ്രസിഡന്റ് ജിജി ഏബ്രഹാം, മുന്‍ പ്രസിഡന്റും നാടകത്തിന്റെ സാങ്കേതിക ഉപദേഷ്ടാവുമായ സാമുവല്‍ പി ഏബ്രഹാം എന്നിവര്‍ നാടകത്തെപറ്റി പ്രതിപാദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.