You are Here : Home / USA News

അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച ഇന്ത്യ ഡേ പരേഡ്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, September 19, 2015 01:31 hrs UTC

ന്യൂയോർക്ക്: ചുരിങ്ങിയ കാഴ്ച്ചകൾ എന്ന പരിപാടിയിൽ ഈയാഴ്ച്ച അവതരിപ്പിക്കുന്നത്‌ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസിന്റെ നേതൃത്വത്തിൽ ന്യൂയോർക്കിൽ വച്ചു നടത്തപ്പെട്ട ഇന്ത്യൻ സ്വാതന്ത്രിയ ദിനാഘോഷങ്ങളാണു. എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി/ന്യൂയോർക്ക് സമയം) ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലിലാണ് അമേരിക്കൻ കാഴ്ച്ചകൾ സംപ്രേഷണം ചെയ്യുന്നത്. അമേരിക്കയിലെ വിവധ ഇന്ത്യൻ സംഘടനകളുടെ കൂട്ടായ്മയിലാണ് ഈ വർഷത്തെ ഇന്ത്യ ഡേ പരേഡ് നടന്നത്. ഈപ്രവിശ്യത്തേതു 35-ആം ഇന്ത്യ ഡേ പരെഡാണു. ബോളിവുഡിലെ യുവ താരം അർജുൻ രാംപാൽ ആയിരുന്നു പരേഡിന്റെ ഗ്രാൻഡ്‌ മാർഷൽ. മുഖ്യാതിഥികളായി / ഗസ്റ്റ് ഓഫ് ഓണർ ആയി പരിനീതി ചോപ്ര ഇന്ത്യൻ ക്രിക്കറ്റിലെ പുലിക്കുട്ടിയായിരുന്ന വിരേന്ദ്ര സേവാങ്ങ് എന്നിവരായിരുന്നു. പ്രശസ്ത സംഗീത സംവിധായകാൻ ശങ്കർ മഹാടെവാൻ, ആമിർ അലി, സഞ്ജീത ഷെയിക്ക്, ജെഫ്രി ഇക്ബാൽ, കരിഷ്മ തന്ന, ഉപേഷ് പട്ടേൽ എന്നിവരും അതിഥികളായി എത്തിയിരുന്നു. വിവിധ തരം ഫ്ലോട്ടുകളും, പാട്ടുകളും, നൃത്തങ്ങളും ഒക്കെയായി ഒരു വൻ ആഘോഷമായിരുന്നു ഇന്ത്യ ഡേ പരേഡ്. ഏഷ്യാനെറ്റ്‌ അമേരിക്കൻ കാഴ്ച്ചകളുടെ അവതാരകൻ ഡോ:കൃഷ്ണ കിഷോറും പ്രൊഡ്യൂസർ രാജു പള്ളത്തുമാണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.