You are Here : Home / USA News

പാറ്റേഴ്‌സണ്‍ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ കുടുംബ നവീകരണ സെമിനാര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 22, 2015 10:24 hrs UTC

ന്യൂയോര്‍ക്ക്‌: ഒക്‌ടോബര്‍ 3-ന്‌ ശനിയാഴ്‌ച രാവിലെ 9 മുതല്‍ വൈകിട്ട്‌ 4 വരെ പാറ്റേഴ്‌സണ്‍ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ കുടുംബ നവീകരണ സെമിനാര്‍ നടക്കും. പ്രശസ്‌ത ദൈവശാസ്‌ത്രജ്ഞനും ആത്മീയ ഗുരുവുമായ ഡോ. അബ്രഹാം ഒരപ്പാങ്കല്‍ സെമിനാറിനു നേതൃത്വം കൊടുക്കുന്നു. സെമിനാറിന്റെ വിശദ വിവരങ്ങള്‍ അറിയിച്ചുകൊണ്ടുള്ള വികാരി ഫാ. ക്രിസ്റ്റിയുടെ അറിയിപ്പില്‍, ഫ്രാന്‍സീസ്‌ മാര്‍പാപ്പ ഈവര്‍ഷം കുടുംബവര്‍ഷമായി പ്രഖ്യാപിച്ച കാര്യം ഊന്നിപ്പറഞ്ഞു. തിരക്കേറിയ ജീവിതത്തില്‍ ഉണ്ടാകുന്ന പിഴവുകളും, കുറവുകളും മനസ്സിലാക്കി ആശയവിനിമയത്തിന്‌ പ്രധാന്യം കൊടുക്കുവാനുള്ള പ്രായോഗിക പദ്ധതികള്‍ സെമിനാറില്‍ പഠനവിധേയമാക്കും. ദമ്പതികള്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും ശരിയായ രീതിയിലുള്ള ആശയവിനിമയത്തിലുണ്ടാകുന്ന പരാജയമാണല്ലോ കുടുംബ സമാധാനം ഇല്ലാതാക്കുന്നത്‌. പരാജയങ്ങളെ പുറംതള്ളി വിജയത്തിലേക്കുള്ള പാതയില്‍ നയിക്കുന്നതിനുള്ള അനുഗ്രഹവും ദൈവവിശ്വാസവും, അതു നേടുന്നതിനുള്ള പ്രവര്‍ത്തനശേഷിയും സെമിനാറിലൂടെ കരസ്ഥമാക്കാന്‍ സാധിക്കും. സെമിനാറില്‍ രജിസ്റ്റര്‍ ചെയ്യുവാനാഗ്രഹിക്കുന്നവര്‍ വിമന്‍സ്‌ ഫോറം ഭാരവാഹികളുമായി ബന്ധപ്പെടുക: മരിയ തോട്ടുകടവില്‍ 973 699 7825, maria,j.thottukadavil@gmail.com , പ്രിയ ലൂയീസ്‌ 201 444 6199.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.