You are Here : Home / USA News

മെഡ്‌സിറ്റി: മുതിര്‍ന്ന പൗരന്മാര്‍ക്ക് പുനര്‍ജന്മം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, September 22, 2015 10:37 hrs UTC

 
അക്ഷരനഗരിയ്ക്ക് സമീപം, പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ റിട്ടയര്‍മെന്റ് ലൈഫ് ആസ്വദിക്കാനുള്ള സൗകര്യമൊരുക്കുകയാണ് മെഡ്‌സിറ്റി. കോട്ടയത്ത്, തെള്ളകത്തിനടുത്ത് ഒരു ലക്ഷത്തിലധികം ചതുരശ്രയടിയിലാണ് എല്ലാവിധ സൗകര്യങ്ങളും നിറഞ്ഞ മെഡ്‌സിറ്റി ഒരുങ്ങുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി, അവരുടെ മനസ്സറിഞ്ഞു കൊണ്ട് നിര്‍മ്മിക്കുന്ന ഈ കെട്ടിടസമുച്ചയം ആധുനിക സൗകര്യങ്ങള്‍ക്ക് പുറമേ വാര്‍ദ്ധക്യസഹജമായ ചികിത്സാപദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. സാമൂഹിക സുരക്ഷയ്ക്ക് പുറമേ ആരോഗ്യവും മാനസികവുമായ എല്ലാവിധ പിന്തുണയും ഉറപ്പാക്കി കൊണ്ടാണ് ഇവിടെ താമസം ഒരുക്കുന്നത്. വാര്‍ദ്ധക്യകാലത്ത്, ആഹ്ലാദസുന്ദരമായ അന്തരീക്ഷമൊരുക്കുന്നുവെന്നതാണ് മെഡ്‌സിറ്റിയുടെ പ്രത്യേകതയെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. രാജു.ജെ. കുന്നത്ത് അറിയിച്ചു.
 
ന്യുക്ലിയര്‍ കുടുംബങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ, ഏകാന്തത, വിഷാദം എന്നിവയ്‌ക്കെല്ലാം ശാശ്വതപരിഹാരം. കേരളത്തിലെ, പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിലെ പല കുടുംബങ്ങളും പ്രായമായവര്‍ ഒറ്റയ്ക്ക് താമസിക്കുന്നു. ഇവരുടെ മക്കളെല്ലാം തന്നെ പ്രവാസിലോകത്തെ ജോലിത്തിരക്കുകളിലായിരിക്കും. ആശ്രമയറ്റ ഇത്തരക്കാര്‍ക്ക് ആശ്രയമാവുകയാണ് മെഡ്‌സിറ്റി. സുരക്ഷിതമായ ജീവിതം, ആരോഗ്യപൂര്‍ണ്ണമായ മാനസിക ഉല്ലാസം, ജീവിതത്തില്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഇല്ലാതാക്കി സമ്പൂര്‍ണ്ണമായ പുനര്‍ജന്മമൊരുക്കി വാര്‍ദ്ധക്യജനങ്ങള്‍ക്ക് കൈത്താങ്ങായി മാറുകയാണ് മെഡ്‌സിറ്റി. ന്യൂജേഴ്‌സിയിലുള്ള ഡോ. രാജു.ജെ. കുന്നത്താണ് ഈ മെഗാ പ്രൊജക്ടിന്റെ പ്രൊമോട്ടര്‍.
 
മാതാ, കാരിത്താസ് ആശുപത്രിക്ക് സമീപമാണ് മെഡ്‌സിറ്റി രൂപം കൊള്ളുന്നത്. അഞ്ച് മൈല്‍ ദൂരത്ത് അഞ്ച് ആശുപത്രികള്‍. മാതാ, കാരിത്താസ്, കോട്ടയം മെഡിക്കല്‍ കോളേജ്, കിംസ് എന്നിങ്ങനെയുള്ള എല്ലാവിധ അത്യന്താധുനിക ആതുരസൗകര്യങ്ങളും നിറഞ്ഞയിടത്താണ് ഷാലോം ടൈ്വലൈറ്റ് ഹോംസ് മെഡ്‌സിറ്റി ഒരുക്കുന്നത്.
 
ഡൈനിങ് റൂം, റിക്രിയേഷന്‍ റൂം, എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനാ മുറികള്‍, ഗാര്‍ഡന്‍, ജിം, നടപ്പാതകള്‍ എന്നിവയെല്ലാം തന്നെ ഇവിടെ പൊതുവായി സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. ആശുപത്രികള്‍, ബാങ്കുകള്‍, എയര്‍പോര്‍ട്ട്, ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് എല്ലാദിവസം സഞ്ചരിക്കാനുള്ള ലോക്കല്‍ യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്വതന്ത്രമായി ഒറ്റയ്ക്ക് താമസിക്കുകയും, ഈ സൗകര്യങ്ങളെല്ലാം പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്നുള്ളവര്‍ക്ക് അതിനുള്ള സൗകര്യമുണ്ട്. ദൈനംദിന കാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടുന്ന അവശതയനുഭവിക്കുന്നവര്‍ക്ക് ശുശ്രൂഷയും അതിനു യോജിച്ച വിധത്തില്‍ ജീവിതസൗകര്യങ്ങള്‍ മെഡ്‌സിറ്റിയില്‍ ഏര്‍പ്പാട് ചെയ്യുന്നു. ഇതിനു പുറമേ, എല്ലാദിവസവും ഉപയോഗിക്കാവുന്ന വിധത്തില്‍ അഡല്‍ട്ട് ഡേ കെയര്‍ സെന്റര്‍ ഒരുക്കിയിരിക്കുന്നു. ഔട്ട്‌പേഷ്യന്റ് റീഹാബിലിറ്റേഷന്‍, ഇന്‍പേഷ്യന്റ് റീഹാബിലിറ്റേഷന്‍, ലോംഗ് ടേം കെയര്‍ സെന്റര്‍ എന്നിവയെല്ലാം പദ്ധതിയോടനുബന്ധിച്ച് അവതരിപ്പിക്കുന്നുണ്ട്.
 
ആംബുലന്‍സ് സര്‍വീസ്, ഹോം ഹെല്‍ത്ത് സര്‍വീസ്, പാരാമെഡിക്കല്‍ ട്രെയിനിങ്, ഫ്യൂനറല്‍ സര്‍വീസ് എന്നിവയും മെഡ്‌സിറ്റിയുടെ ഭാഗമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. 24 മണിക്കൂറും നേഴ്‌സിങ് കെയര്‍, ഡോക്ടര്‍ ഓണ്‍ സ്റ്റാഫ്, ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോഡോടെ ആരോഗ്യ പരിശോധനയും ട്രീറ്റ്‌മെന്റും, ദൈനംദിന ജീവിതത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് അതിനുള്ള അവസരം, ഡയനിംഗ് ഏരിയയ്ക്ക് പുറമേ മുറികളില്‍ തന്നെ ഭക്ഷണം വിളമ്പുന്ന സൗകര്യം, 24 മണിക്കൂറുമുള്ള സുരക്ഷ സംവിധാനം , ഉല്ലാസവിനോദങ്ങള്‍ക്കായി ബോര്‍ഡ് ആന്‍ഡ് കാര്‍ഡ് ഗെയിംസ്, എല്ലാദിവസം ആവശ്യമുള്ളവര്‍ക്ക് എസ്‌കേര്‍ഷന്‍ യാത്രാസൗകര്യങ്ങള്‍, പ്രതിദിന ലോണ്‍ട്രി സേവനങ്ങളും ഹൗസ്‌കീപ്പിങ് സൗകര്യങ്ങളും, എല്ലാവിധ പ്രാര്‍ത്ഥന സൗകര്യങ്ങളും അടക്കമാണ് മെഡ്‌സിറ്റിയില്‍ ജീവിതനിലവാരം വിഭാവനം ചെയ്തിരിക്കുന്നത്. ആധുനികനിലവാരത്തോടെ, ആധുനിക സൗകര്യങ്ങളോടെ ജീവിതത്തില്‍ നഷ്ടബോധമില്ലാതെ മുന്നേറാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവസരമൊരുക്കുന്ന മധ്യതിരുവിതാംകൂറിലെ മഹനീയമായ സ്ഥാപനമാണിതെന്ന് ഡോ. രാജു.ജെ. കുന്നത്ത് ഉറപ്പു നല്‍കുന്നു. മികച്ച ലൊക്കേഷന്‍, മികച്ച സൗകര്യങ്ങള്‍, മികച്ച ഇടപാടുകള്‍-മെഡ്‌സിറ്റി സമാനമായ മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയാവുകയാണ്.
 
13 നിലകളിലായി 1.3 ലക്ഷം ചതുരശ്രയടിയിലാണ് ഈ സമുച്ചയം ഒരുങ്ങുന്നത്. അമേരിക്കയിലെ കെയര്‍ അഡ്മിനിസ്‌ട്രേഷനില്‍ കാല്‍ നൂറ്റാണ്ടോളമുള്ള പരിചയമാണ് ഡോ. രാജു.ജെ. കുന്നത്തിനെ ഇത്തരമൊരു മെഗാ പ്രോജക്ട് കേരളത്തില്‍ ഒരുക്കാന്‍ പ്രേരിപ്പിച്ച ഘടകം. കേരളത്തിലെ സ്ഥിതി വിശേഷമനുസരിച്ച് ഈ പ്രൊജക്ട് നല്ലൊരു നിക്ഷേപ പദ്ധതി കൂടിയാണെന്ന് ഡോ. രാജു.ജെ. കുന്നത്ത് പറയുന്നു. രക്ഷിതാക്കള്‍ക്കോ, ഇന്ത്യയില്‍ തന്നെയുള്ള മറ്റ് ബന്ധുക്കള്‍ക്കോ ആവശ്യമുള്ള വിധത്തില്‍ ഇതില്‍ നിക്ഷേപം നടത്താവുന്നതാണ്. മോഡല്‍ അപ്പാര്‍ട്ട്‌മെന്റ് തെള്ളകത്തെ ബുക്കിങ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ഫിനീഷ് ചെയ്ത ഇന്‍ഡിപെന്‍ഡന്റ് ലിവിങ് അപ്പാര്‍ട്ട്‌മെന്റ്‌സ് ബുക്ക് ചെയ്യാനുള്ള സുവര്‍ണ്ണാവസരമാണിത്. 30 ലക്ഷം രൂപയില്‍ താഴെയുള്ള വളരെകുറച്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. രണ്ടു ലക്ഷം രൂപ നല്‍കി ബുക്ക് ചെയ്യാം. ശേഷിക്കുന്ന തുക മാസത്തവണയായി രണ്ടു വര്‍ഷത്തിനുള്ളില്‍ നല്‍കാവുന്ന വിധത്തിലുള്ള ബുക്കിങ് പദ്ധതിയും ഇപ്പോള്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 2015 ഒക്‌ടോബര്‍ 31-ന് മുമ്പ് ബുക്ക് ചെയ്യുന്ന ആദ്യത്തെ 25 കസ്റ്റമേഴ്‌സിനാണ് ഈ സൗജന്യം ഷാലോം ടൈ്വലൈറ്റ് ഹോംസ് വാഗ്ദാനം ചെയ്യുന്നത്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Kunnath Complex, Old MC Road, Thellakom P.O., Kottayam Dist., Kerala, India 686 630.
Website: www.mymedctiy.com, E-Mail: info@mymedctiy.com
Phone (USA): 1800 601 9310; (India): 91-954 425 5000

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.