You are Here : Home / USA News

ചിന്താഗതി മാറ്റുന്ന മാധ്യമലോകം: ഫിലഡല്‍ഫിയയില്‍ സെമിനാര്‍ ശനിയാഴ്ച

Text Size  

Story Dated: Friday, October 09, 2015 11:28 hrs UTC

ജീമോന്‍ ജോര്‍ജ്ജ്

 

ഫിലഡല്‍ഫിയ: മാധ്യമ രംഗത്തെ മാറ്റങ്ങള്‍ മനുഷ്യ ജീവിതത്തെ എങ്ങനെ മാറ്റി മറിച്ചുവെന്ന സുപ്രധാന വിഷയത്തെപറ്റിയുള്ള സംവാദം ശനിയാഴ്ച ഫിലഡല്‍ഫിയയില്‍ നടക്കുന്ന മാധ്യമ സെമിനാറിനെ ശ്രദ്ധേയമാക്കുന്നു. വടക്കേ അമേരിക്കയിലെ മാധ്യമ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബിന്റെ ഫിലഡല്‍ഫിയ ചാപ്ടറാനു സാഹോദര്യ നഗരത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്. നാം അറിയുന്ന കാര്യങ്ങളാണു നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുന്നതെന്ന തത്വം ആധുനിക ലോകത്തിന്റെ ചിന്താരീതി മാറ്റിയെന്ന സത്യം ബോധ്യമാകാന്‍ പശു ഇറച്ചിയുടെ പേരില്‍ ഇന്ത്യയില്‍ അരങ്ങേറുന്ന തീവ്ര ചര്‍ച്ച നോക്കിയാല്‍ മതി. പണ്ടു ദാദ്രി പോലൊരു ഗ്രാമത്തില്‍ നടക്കുന്ന കാര്യം ലോക രംഗത്തു ഒരു ചലനവും ഉണ്ടാക്കിയിട്ടൂണ്ടാവില്ല. കാരണമവിടെ നടക്കുന്നത് പുറം ലോകം അറിഞ്ഞിരിരുന്നില്ല. ഇന്ന് സ്ഥിതി മാറി. സെല്‍ഫോണും ഇന്‍സ്റ്റന്റ് മെസേജും സോഷ്യല്‍ മീഡിയയും നമ്മുടെ ചിന്താ ലോകത്തെ ഇട്ടു വട്ടം കറക്കുന്നു. ജനം പക്ഷം പിടിക്കുന്നു. പ്രതികരണങ്ങള്‍ അനുകൂലമായും പ്രതികൂലമായും ഉണ്ടാവുന്നു. സുപ്രധാനമായ ഈ വിഷയമാണു പ്രഗത്ഭര്‍ സെമിനാറില്‍ തലനാരിഴ കീറി പരിശോധിക്കുന്നത്. ബിസിനസ് സമൂഹവും മീഡിയയും എന്നതണു മറ്റൊരു വിഷയം. മാധ്യമ പ്രവര്‍ത്തകര്‍ക്കു പുറമെ ബിസിനസ്‌രാഷ്ട്രീയ രംഗത്തുള്ളവരും ഈ ചര്‍ച്ചയില്‍ പങ്കെടുക്കും. ഒക്ടോബര്‍ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ സെ. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ആഡിറ്റോറിയത്തില്‍ വെച്ച് മാധ്യമബിസിനസ് മേഖലകളിലെ കുലപതികളുടെ നേതൃത്വത്തിലാണു ഇദംപ്രഥമമായി നടത്തുന്ന മാധ്യമ സെമിനാര്‍. ചിക്കാഗോയില്‍ നവംബര്‍ 19, 20, 21 തിയതികളിലായി നടത്തുന്ന ദേശീയ കണ്‍വെന്‍ഷന് മുന്നോടിയായിട്ടാണ് മാധ്യമ സെമിനാര്‍. പ്രവാസ ജീവിതത്തിലും മലയാള ഭാഷയോടുള്ള അടങ്ങാത്ത ആവേശമാണ് ഇതുപോലുള്ള കൂട്ടായ്മകള്‍ സംഘടിപ്പിക്കുവാനുള്ള താത്പര്യം. മാധ്യമ മേഖലയിലുള്ള കൂട്ടായ്മകള്‍ മുഖാന്തിരം അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്നു കിട്ടുമെന്നും ഇതുപോലുള്ള കൂട്ടായ്മകളില്‍ പങ്കെടുക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുതെന്നും സുധാ കര്‍ത്താ (ഫിലാഡല്‍ഫിയചാപ്റ്റര്‍ പ്രസിഡന്റ്) അഭ്യര്‍ഥിച്ചു. സെമിനാറില്‍ ഉടനീളം ചോദ്യങ്ങളും ചര്‍ച്ചയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം ്രൈടസ്‌റ്റേസ്റ്റ് ഏരിയായിലെ സാമൂഹിക, സംസ്‌കാരിക സംഘടനകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൊതുയോഗവും, നൃത്തങ്ങളും, ബിജു ഏബ്രഹാമിന്റെ ഗാനാലാപനവും ഉണ്ടായിരിക്കും.

 

മാധ്യമ സെമിനാറിന്റെ ഗ്രാന്റ് സ്‌പോണ്‍സേഴ്‌സ് അറ്റോര്‍ണി ജോസ് കുന്നേല്‍, റജി ഫിലിപ്പ് (ഗ്ലോബല്‍ ട്രാവത്സ്), മണിലാല്‍ മത്തായി (ഹെല്‍ത്ത് കെയര്‍ സ്റ്റാറ്റ്) ജോസഫ് മാത്യൂ (ആള്‍സ്‌റ്റേറ്റ് ഇന്‍ഷ്വറന്‍സ്) തുടങ്ങിയവരാണ്. സുധാകര്‍ത്താ, ജീമോന്‍ ജോര്‍ജ്ജ്, വിന്‍സെന്റ് ഇമ്മാനുവേല്‍, ജോബി ജോര്‍ജ്ജ്, എബ്രഹാം മാത്യൂ, ജോര്‍ജ് ഓലിക്കല്‍, ജോര്‍ജ്ജ് നടവയല്‍, ജോസ് മാളിയേക്കല്‍, ജിജി കോശി, അരുണ്‍ കോവാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു. ഫിലാഡല്‍ഫിയായിലെയും, പരിസരപ്രദേശങ്ങളിലുമുള്ള മാധ്യമസ്‌നേഹികളുടെ ഈ അക്ഷരകൂട്ടായ്മയുടെ നടുമുറ്റത്തേയ്ക്ക് എല്ലാ ഭാഷാസ്‌നേഹികളേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സുധാ കര്‍ത്താ(267) 575 7333 വിന്‍സെന്റ് ഇമ്മാനുവേല്‍ (215) 8803341 ജീമോന്‍ ജോര്‍ജ്ജ് (267) 9704267 ജോബി ജോര്‍ജ്ജ് (215) 470 2400

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.