You are Here : Home / USA News

ഫ്ലോറിഡയിലെ നെഹൃ ട്രോഫി വള്ളംകളി ഏഷ്യാനെറ്റിൽ

Text Size  

Story Dated: Friday, October 09, 2015 08:22 hrs UTC

ന്യൂയോർക്ക്: ലോകമെമ്പാടും അമേരിക്കൻ വിശേഷങ്ങൾ അറിയിക്കാൻ ഏഷ്യനെറ്റ് കുടുംബത്തിലെ, ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലിൽ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി/ന്യൂയോർക്ക് സമയം) പ്രക്ഷേപണം ചെയ്യുന്ന അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച ഫ്ലോറിഡയിലെ ഹോളിവുഡിൽ കേരള സമാജം എല്ലാ വർഷവും സംഘടിപ്പിക്കുന്ന കോണ്‍ഫിഡന്റ് നെഹ്‌റു ട്രോഫി വള്ളം കളിയുടെയും വടംവലി മത്സരത്തിന്റെയും പ്രസക്ത ഭാഗങ്ങളാണ്.
അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് ഫ്ലോറിഡ സംഘടിപ്പിച്ച പത്താമത് കോണ്‍ഫിഡന്റ് ഗ്രൂപ്പ്‌ - നെഹ്‌റു ട്രോഫി വള്ളം കളിയിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 10 ഓളം ടീമുകളാണ് പങ്കെടുത്തത്. ഏകദേശം 1000 ത്തോളം പേർ സാക്ഷ്യം വഹിച്ച വാശിയേറിയ മത്സരത്തിൽ വിജയിയായി മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ-റ്റാംബയുടെ, റ്റാമ്പ ചുണ്ടനെ തിരഞ്ഞെടുത്തത് ഫോട്ടോ ഫിനിഷിങ്ങിലുടെ ആയിരുന്നു. വെറും 0.6 സെക്കന്റുകളുടെ വ്യത്യാസത്തിൽ കേരള ഡ്രാഗണ്‍സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ന്യൂയോർക്ക് ഭാരത് ബോട്ട് ക്ലബ്‌ മൂന്നാം സ്ഥാനവും നേടി. വനിതകളുടെ മത്സരത്തിൽ മയാമി വനിതാ എ ടീം വിജയി ആയി .

കേരളത്തിന്‌ പുറത്തു നെഹ്‌റു ട്രോഫി യുടെ പേരിൽ സ്ഥാപിച്ച ആദ്യത്തെ വള്ളം കളി ആണിത്. രാവിലെ 10 മണിക്ക് അറ്റ്ലാന്റ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറൽ നാഗേഷ് സിംഗ് വള്ളം കളി ഫ്ലാഗ് ഓഫ്‌ ചെയ്തു. ഇതിനോടൊപ്പം സംഘടിപ്പിച്ച ദേശീയ വടം വലി മത്സരത്തിൽ, ഡ്രം ലൗവേഴ്സ് യൂത്ത് സ്ക്വാഡ് ഒന്നാം സ്ഥാനവും , MACF -റ്റാമ്പ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കേരള സമാജത്തിന്റെ വാർഷിക പിക്നിക്ക് ഇതിനോടൊപ്പം സംഘടിപ്പിച്ചിരുന്നു.
തുടർന്നും വിത്യസ്തങ്ങളായ അമേരിക്കൻ വിശേഷങ്ങളുമായി അമേരിക്കൻ കാഴ്ച്ചകൾ അടുത്താഴ്ച്ചയും ലോകമലയാളികളുടെ മുന്നിൽ എത്തും. ഏഷ്യാനെറ്റ്‌ അമേരിക്കൻ കാഴ്ച്ചകളുടെ അവതാരകാൻ ഡോ: കൃഷ്ണ കിഷോറാണ്.
കൂടുതൽ വിവരങ്ങൾക്ക്: രാജു പള്ളത്ത് 732 429 9529

വിനോദ് കൊണ്ടൂർ ഡേവിഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.