You are Here : Home / USA News

കടല്‍ കടന്ന് 'നമസ്‌കാരം അമേരിക്ക'

Text Size  

Story Dated: Saturday, October 10, 2015 11:46 hrs UTC

 
മലയാളീ കൂട്ടായ്മകളിലെ സജീവ സാന്നിദ്ധ്യവും, ജനസമ്മതനുമായ ശ്രീ അനില്‍ പുത്തന്‍ചിറ, പ്രവാസി ചാനലിന്റെ 'നമസ്‌കാരം അമേരിക്ക' കോര്‍ ടീമിലേക്ക്.
 
കേരള അസോസിയേഷന്‍ ഓഫ് ന്യൂജേര്‍സി (കാഞ്ച്) മുന്‍ ജനറല്‍ സെക്രട്ടറി, ജസ്റ്റിസ് ഫോര്‍ ഓള്‍ നാഷണല്‍ ട്രഷറര്‍, വേള്‍ഡ് മലയാളി ന്യൂജേര്‍സി പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള ശ്രീ അനില്‍ പുത്തന്‍ചിറ, തികഞ്ഞ സംഘാടകനും, ഇതര സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സുപരിചിതനുമാണ്.
 
അനിലിന്റെ കൈയൊപ്പ് പതിഞ്ഞ പല പരിപാടികളില്‍ ചിലത് മാത്രമായിരുന്നു, നാല് വത്യസ്ഥ സ്‌റ്റേറ്റ്കളില്‍നിന്നുള്ള പന്ത്രണ്ടു ടീമുകളെ വച്ച് ഗഅചഖ ആദ്യമായി നടത്തിയ കായികമേള, ഫോമയുടെ അംഗ സംഘടനകളില്‍ ഗഅചഖ നു പ്രഥമസ്ഥാനം നേടികൊടുക്കാന്‍ ഇടയാക്കിയ യുവജന സമ്മേളനം, ഫോമായുടെ ചരിത്രതാളുകളില്‍ തങ്കലിപിയില്‍ എഴുതപ്പെട്ട മലയാളം സ്‌കൂള്‍ മുതലായവ. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് ന്യൂജേര്‍സിയില്‍ നടന്ന ജയറാം ഷോ വന്‍വിജയമാക്കുന്നതില്‍ അദ്ദെഹത്തിന്റെ തൂലിക ഒരു വലിയ പങ്കുവഹിച്ചു.
 
പൊതു ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത, വിജയകരമായി സംഘടിപ്പിച്ചിരിക്കുന്ന ഉപകാരപ്രദമായ പരിപാടികള്‍, കറ തീര്‍ന്ന വ്യക്തി പ്രഭാവം എന്നിവ ശ്രീ അനിലിനെ നമസ്‌കാരം അമേരിക്കയുടെ ഭാഗമാക്കാന്‍ സഹായിച്ചതെന്ന് ഈ പ്രോഗ്രാമിന് ചുക്കാന്‍ പിടിക്കുന്ന ചീഫ് പ്രോടുസര്‍ ജില്ലി സാമുവേല്‍, പ്രോടുസര്‍ മഹേഷ് കുമാര്‍, അനിയന്‍ ജോര്‍ജ്, ജോര്‍ജ് തുമ്പയില്‍, മധു രാജന്‍, വിനീത നായര്‍, ജോസ് എബ്രഹാം എന്നിവര്‍ പറഞ്ഞു.
 
അമേരിക്കന്‍ മലയാളികള്‍ നെഞ്ചിലേറ്റിയ 'നമസ്‌കാരം അമേരിക്ക' ലോകമെമ്പാടുമുള്ള മലയാളികള്‍ കാണാന്‍ കാത്തിരിക്കുന്ന ഒരു ടോക്ക് ഷോയായി ഉയര്‍ത്താന്‍ ശ്രീ അനിലിന്റെ കടന്നു വരവ് സഹായകരമാകട്ടെ എന്ന് ഊന്നി പറഞ്ഞ ഈ പ്രോഗ്രാമ്മിന്റെ അഭ്യുദയകാംഷികളായ  ഷാജി എഡ്വേര്‍ഡ്, തോമസ് കൂവള്ളൂര്‍,  ജോ പണിക്കര്‍ മുതലായവര്‍ 'നമസ്‌കാരം അമേരിക്കക്ക്' സര്‍വ്വവിധ ഭാവുകങ്ങളും നേര്‍ന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.