You are Here : Home / USA News

ചിക്കാഗോ കെ.സി.എസ്‌ സ്‌പോര്‍ട്‌സ്‌ ഫോറം ടെന്നീസ്‌ ടൂര്‍ണമെന്റ്‌

Text Size  

Story Dated: Saturday, October 10, 2015 11:57 hrs UTC

 

ചിക്കാഗോ കെ.സി.എസ്‌. സ്‌പോര്‍ട്‌സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ടെന്നീസ്‌ ടൂര്‍ണമെന്റില്‍ സിംഗിള്‍സില്‍ മാത്യു മണപ്പള്ളി ചാമ്പ്യനായി. ഡബിള്‍സ്‌ കിരീടം ജിബി കൊല്ലപ്പള്ളിയും, ഫെബിന്‍ കണിയാലിയും കരസ്ഥമാക്കി. ലൂക്ക്‌ ആലപ്പാട്ടാണ്‌ സിംഗിള്‍സ്‌ റണ്ണര്‍ അപ്പ്‌. ഡബിള്‍സില്‍ മാത്യു മണപ്പള്ളിയും ജെയിംസ്‌ വെട്ടിക്കാട്ടിലും റണ്ണര്‍ അപ്പ്‌ സ്ഥാനം നേടി.

റിവര്‍ ട്രെയില്‍സ്‌ ടെന്നീസ്‌ ക്ലബില്‍ വെച്ച്‌ നടത്തപ്പെട്ട മത്സരങ്ങള്‍ക്ക്‌ സ്‌പോര്‍ട്‌സ്‌ ഫോറം ചെയര്‍മാന്‍ ഷിജു ചെറിയത്തില്‍, ലൂക്ക്‌ ആലപ്പാട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കി. ജോസ്‌മോന്‍ മാത്യു, രജ്ഞിത്ത്‌ ഗോപിനാഥന്‍ എന്നിവരായിരുന്നു അമ്പയര്‍മാര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.