You are Here : Home / USA News

ഡിട്രോയിറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളിയില്‍ ഇടവക തിരുനാള്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, October 13, 2015 12:49 hrs UTC

. ഡിട്രോയിറ്റ്‌: ശരത്‌ക്കാലത്തിന്റെ കുളിര്‍മ്മയില്‍ മൂടി നില്‌ക്കുന്ന മിഷിഗണിലെ മെട്രോ ഡിട്രോയിറ്റ്‌ ഏരിയായിലെ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍, സ്വര്‍ഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഇടവക തിരുനാള്‍ 2015 ഒക്ടോബര്‍ 23 മുതല്‍ 25 വരെ നടത്തുവാന്‍ തീരുമാനിച്ചു. അതോടൊപ്പം തിരുന്നാളിന്റെ ഒരുക്കത്തിനായി 10 ദിവസം കൊന്ത നമസ്‌കാരവും ഉണ്ടായിരിക്കുന്നതാണ്‌. ഒക്ടോബര്‍ 13ആം തീയതി ചൊവ്വാഴ്‌ച്ച മുതല്‍ 16ആം തീയതി വെള്ളിയാഴ്‌ച്ച വരെ വൈകിട്ട്‌ 7 മണി മുതല്‍ വിശുദ്ധ കുര്‍ബാനയും കൊന്ത നമസ്‌കാരവും ഉണ്ടായിരിക്കും. ഒക്ടോബര്‍ 17ആം തീയതി ശനിയാഴ്‌ച്ച രാവിലെ 9 മണിക്ക്‌ വിശുദ്ധ കുര്‍ബാനയും, നൊവേനയും, കൊന്ത നമസ്‌കാരവും ഉണ്ടായിരിക്കും. ഒക്ടോബര്‍ 18ആം തീയതി ഞായറാഴ്‌ച്ച രാവിലെ 10 മണിക്ക്‌ വിശുദ്ധ കുര്‍ബാനയും ശേഷം കൊന്ത നമസ്‌കാരവും ഉണ്ടായിരിക്കും. 19ആം തീയതി, തിങ്കളാഴ്‌ച്ച മുതല്‍ 22ആം തീയതി വ്യാഴാഴ്‌ച്ച വരെ വൈകിട്ട്‌ 7 മണിക്കു കുര്‍ബാനയും കൊന്ത നമസ്‌കാരവും ഉണ്ടായിരിക്കും. 23ആം തീയതി വെള്ളിയാഴ്‌ച്ച വൈകിട്ട്‌ 6 മണിക്കു പള്ളി വികാരി ഫാ റോയ്‌ മൂലേചാലില്‍ കൊടിയേറ്റുന്നതോടെ തിരുനാളിന്‌ തുടക്കം കുറിക്കും. തുടര്‍ന്നു പള്ളിയുടെ മുന്‍ വികാരിയും, ഇപ്പോള്‍ ഡാളസ്സിലെ സെന്റ്‌ തോമസ്‌ അപ്പോസ്റ്റില്‍ സീറോ മലബാര്‍ ഫൊറോന കാത്തലിക്‌ ദേവാലയത്തിലെ വികാരിയുമായ ഫാ ജോര്‍ജ്‌ ഇളമ്പശേരിലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും. അതിനു ശേഷം ഫാ ജോര്‍ജ്‌ പള്ളിപരമ്പിലിന്റെ (റീജണല്‍ സുപ്പീരിയര്‍, പി ഐ എം ഇ) പ്രഭാഷണവും ലദീഞ്ഞും ഉണ്ടാകും. ഏഴരയോടെ പുതുതായി പണി കഴിപ്പിച്ച സാന്‍ തോം ഓഡിറ്റോറിയത്തിന്റെ (പാരിഷ്‌ ഹാള്‍) ആശിര്‍വാദവും ഉത്‌ഘാടനവും ഫാ: ജോര്‍ജ്‌ ഇളമ്പശേരില്‍ നിര്‍വഹിക്കും. തുടര്‍ന്നു സാന്‍ തോം ഫെസ്റ്റ്‌ 2015, ഡിന്നര്‍ എന്നിവയോടെ തിരുന്നാളിന്റെ ആദ്യ ദിവസത്തിനു തിരശീല വീഴും. 24ആം തീയതി ശനിയാഴ്‌ച്ച വൈകിട്ട്‌ അഞ്ചരയോടെ ഫാ: ജോസഫ്‌ കട്ടാക്കരയുടെ (സി എം ഐ) നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ശേഷം ഫാ: ജോയ്‌ ചക്കിയാന്റെ പ്രഭാഷണവും ലദീഞ്ഞും ഉണ്ടാകും. 6:30 മുതല്‍ 8:30 വരെ സ്‌നേഹ സ്‌പര്‍ശം എന്ന മ്യൂസിക്കല്‍ ഡ്രാമയും ഉണ്ടാകും. തുടര്‍ന്നു ഡിന്നറോടെ തിരുന്നാളിന്റെ രണ്ടാം ദിവസത്തിനു തിരശീല വീഴും. 25ആം തീയതി ഞായറാഴ്‌ച്ച തിരുനാള്‍ ദിനത്തില്‍, 3 മണിയോടെ ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ദേവാലയത്തിലെ വികാരി ഫാ: ഫിലിപ്പ്‌ രാമച്ഛനാട്ടിന്റെ നേതൃത്വത്തില്‍ ഫാ: റോയ്‌ മൂലേചാലില്‍, ഫാ: ജെയ്‌സണ്‍ കല്ലൂക്കാരന്‍ (സി എം ഐ), ഫാ: ജോര്‍ജ്‌ പള്ളിപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്നു വിശുദ്ധ തിരുന്നാള്‍ കുര്‍ബാന നടത്തും. തുടര്‍ന്നു ഫാ: ജോര്‍ജ്‌ പുത്തന്‍പീടികയുടെ പ്രഭാഷണവും ഉണ്ടാകും. അതിനു ശേഷം പ്രസുദേന്തി വാഴ്‌ച്ചയും, ലദീഞ്ഞും, ഫാ: ജോയ്‌ ചക്കിയാന്റെ നേതൃത്വത്തില്‍ പ്രദിക്ഷണവും ഉണ്ടാകും. 5:30 മുതല്‍ 6:00 മണി വരെ കഴുന്നു എടുക്കലും അടിമ വയ്‌ക്കല്‍ എന്നിവയ്‌ക്കുള്ള അവസരമുണ്ടാകും. 6:00 മണിയോടെ കലാക്ഷേത്ര ടെമ്പിള്‍ ഓഫ്‌ ആര്‍ട്‌സ്‌ അവതരിപ്പിക്കുന്ന ശിങ്കാരി മേളവും തുടര്‍ന്നു സ്‌നേഹ വിരുന്നോടെ ഈ വര്‍ഷത്തെ തിരുന്നാളിന്‌ തിരശീല വീഴും. ഈ വര്‍ഷത്തെ തിരുന്നാളിന്റെ പ്രസുദേന്തിമാര്‍ തോമസ്‌ കര്‍ത്തനാള്‍ & മേരി കര്‍ത്തനാള്‍, ജേക്കബ്‌ & സെലിന്‍ ജേക്കബ്‌, ജെയിംസ്‌ & ആന്‍സി വര്‍ഗ്ഗീസ്‌, സൈജാന്‍ & മിനി കണിയോടിക്കലുമാണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.