You are Here : Home / USA News

അനുഗ്രഹ നിറവില്‍ മാര്‍ത്തോമ്മാ സീനിയര്‍ ഫെലോഷിപ്പ് ദേശീയ കോണ്‍ഫറന്‍സിന് തുടക്കം കുറിച്ചു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, October 15, 2015 11:00 hrs UTC

ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന സീനിയര്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ദേശീയ കോണ്‍ഫറന്‍സിന് ഹൂസ്റ്റണില്‍ തുടക്കം കുറിച്ചു. ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ സീനിയര്‍ ഫെലോഷിപ്പ് ആതിഥ്യം അരുളുന്ന കോണ്‍ഫറന്‍സ് ഒക്ടോബര്‍ 4ന് ബുധനാഴ്ച വൈകുന്നേരം 7 മണിയ്ക്ക് ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ പ്രൗഢമായ ചടങ്ങുകളോടെ ആരംഭിച്ചു. ഭദ്രാസന പ്രൊജക്ട് മാനേജര്‍ റവ.ഡോ.ഫിലിപ്പ് വര്‍ഗീസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച കോണ്‍ഫറന്‍സിന് ഇടവക വികാരി റവ.കൊച്ചുകോശി ഏബ്രഹാം സ്വാഗതം ആശംസിച്ചു. കോണ്‍ഫറന്‍സ് ഗായക സംഘത്തിന്റെ പ്രാരംഭാഗീകാരത്തിന് ശേഷം ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. 'യഹോവയെ കാത്തിരിയ്ക്കുന്നവര്‍ ശക്തിയെ പുതുക്കും' എന്ന ചിന്താവിഷയ ധ്യാനവും പഠനവും മനസു പുതുക്കി രൂപാന്തരപ്പെടുത്തുന്നതിന് നമ്മെ ഇടയാക്കണം. ദൈവ സാന്നിദ്ധ്യം നിരന്തരമായി അനുഭവിയ്ക്കുന്നതിന് ദൈവം നമ്മില്‍ കൂടി ആഗ്രഹിയ്ക്കുന്നു. ദൈവ ഉദ്ദേശ്യം നിറവേറപ്പെടുന്നതിന് വ്യക്തിപരമായ പ്രാര്‍ത്ഥന, കുടുംബപ്രാര്‍ത്ഥന, നിരന്തര വേദപുസ്തക പഠനം എന്നിവ ജീവിതചര്യയായി മാറണം. സഭയിലെ ഓരോ മുതിര്‍ന്ന അംഗവും ക്രിസ്തുവിന്റെ ദൗത്യവാഹകരായി തീരണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ തിരുമേനി ഉദ്‌ബോധിപ്പിച്ചു. കോണ്‍ഫറന്‍സിന് മുഖ്യ നേതൃത്വം നല്കുന്ന അടൂര്‍ ഭദ്രാസന അദ്ധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌ക്കോപ്പാ ആശംസ അര്‍പ്പിച്ചു. തുടര്‍ന്ന് ഗായകസംഘം 'അന്നും ഇന്നും എന്‍ നാഥാ നീ എന്‍ ശരണമത്രെ' എന്നും തുടങ്ങുന്ന തീം സോംങ്ങ് ആലപിച്ചു. ജനറല്‍ കണ്‍വീനര്‍ ജോണ്‍ ഫിലിപ്പ് പങ്കെടുക്കുന്ന അംഗങ്ങളെ സദസിന് പരിചയപ്പെടുത്തി. 17ന് ശനിയാഴ്ച വരെ നടക്കുന്ന ദേശീയ കോണ്‍ഫറന്‍സിന് അഭിവന്ദ്യ തിരുമേനിമാരെ കൂടാതെ ഡോ.സേവാ.എസ്.ലേഖാ, ഡോ.മുലൈഖാ രാജി, ഡോ.വി.ടി. ശാമുവേല്‍, പി.വി.ജോണ്‍, പ്രിയാ കോശി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. 16ന് വെള്ളിയാഴ്ച ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില് എത്തിച്ചേര്‍ന്ന ഡല്‍ഹി ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌ക്കോപ്പാ സംബന്ധിയ്ക്കുന്നതാണ്. റവ.ഡോ.സജു മാത്യു, റവ.മാത്യൂസ് ഫിലിപ്പ്, റവ. ജോണ്‍സണ്‍ തോമസ് ഉണ്ണിത്താന്‍ എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. 250 പേര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.